വരുന്നു ‘ലാ നിന’ ; കൊടും ചൂട് കഴിഞ്ഞ് ഇനി വരുന്നത് കനത്ത മഴക്കാലം | Monsoon season starts with la nina
കേരളത്തിൽ ഇനി വരാൻ പോകുന്നത് കനത്ത മഴക്കാലമാണെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത്തവണ കേരളത്തിൽ കാലവർഷം അതിശക്തമായിരിക്കും എന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. മെയ് അവസാനത്തോടെ ആയിരിക്കും ഈ കനത്ത മഴക്കാലം ആരംഭിക്കുക എന്നും അറിയിപ്പുണ്ട്. ‘ലാ നിന’ പ്രതിഭാസമാണ് ഇത്തവണ കേരളത്തിൽ കാലവർഷം ശക്തമാക്കുന്നതിന് കാരണമാവുക. നിലവിൽ ‘എൽ നിനോ’ പ്രതിഭാസം കൊണ്ടാണ് സംസ്ഥാനത്ത് കൊടുംചൂട് അനുഭവപ്പെടുന്നത്. ഇതിന് നേരെ വിപരീതമായ പ്രതിഭാസമാണ് ‘ലാ നിന’. ഈ പ്രതിഭാസം മൂലം കനത്ത മഴ










