മൺറോതുരുത്ത്
മൺറോതുരുത്ത് കൊല്ലം ജില്ലയിൽ അഷ്ടമുടിക്കായലിനും കല്ലടയാറിനും ഇടയിൽ സ്ഥിതിചെയ്യുന്ന ഒരു ദ്വീപസമൂഹമാണ് മൺറോ തുരുത്ത്. ഇവിടെ എത്തുന്നതിനു് റോഡ്, റെയിൽ, ജലഗതാഗത സൌകര്യങ്ങൾ ലഭ്യമാണ്. പ്രധാന കാഴ്ചകൾ കൃഷി, മത്സ്യബന്ധനം, കയറുപിരി, ചെമ്മീൻ കെട്ടുകൾ, പക്ഷി നിരീക്ഷണം, കനാലിലൂടെ കേട്ടുവെള്ളത്തിൽ ഉള്ള യാത്രകൾ എന്നിവയാണ്. തിരുവിതാംകൂറിൽ ദിവാനായിരുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ കേണൽ മൺറോയുടെ പേരിൽ നിന്നുമാണ് മൺറോതുരുത്തിന് ആ പേര് ലഭിച്ചത്. ഏറെ ജനകീയനും സമർത്ഥനുമായിരുന്ന മൺറോയുടെ ബഹുമാനാർത്ഥം മൺറോ തുരുത്ത് എന്നും പിന്നീട് മണ്ട്രോത്തുരുത്ത് എന്നും





