വീട്ട് മുറ്റത്ത് നടാന്‍ കൊളമ്പ് മാവ് | kolambu mango tree
വീട്ടുമുറ്റത്ത് നടാന്‍ അനുയോജ്യമായ മാവിനമാണ് കൊളമ്പ്. നല്ല രുചിയുള്ള മാമ്പഴം, മൂന്നു വര്‍ഷം കൊണ്ടു നിറയെ കായ്കളുണ്ടാകുമെന്നതും കൊളമ്പ് എന്നയിനത്തെ പ്രിയങ്കരമാക്കുന്നു. ചട്ടിയിലും ഡ്രമ്മിലും വരെ ഈയിനത്തെ നട്ടുപരിപാലിക്കാം. എല്ലാ വര്‍ഷവും മാമ്പഴം കിട്ടുന്ന ഈയിനം ശ്രീലങ്കയില്‍ നിന്നാണ് കേരളത്തിലെത്തിയത്. പുഴു ശല്യം കുറവ് പഴത്തില്‍ പുഴുശല്യം കുറവാണ് കൊളമ്പിന്. നല്ല കട്ടിയുള്ള തോലുകളാണ് മറ്റൊരു പ്രത്യേകത. വാഴപ്പഴം പോലെ തോല്‍ ഉരിഞ്ഞു കഴിക്കാം. പഴുത്താലും ഏകദേശം പച്ചയും ചെറിയ തോതില്‍ മഞ്ഞ കളറുമായിരിക്കും മാങ്ങ.
വീട്ട് മുറ്റത്ത് നടാന്‍ കൊളമ്പ് മാവ് | kolambu mango tree Read More »









