The top 7 benefits of eating healthy ആരോഗ്യത്തിന് ഇരട്ടി ഗുണം നൽകാൻ ഭക്ഷണം ഇങ്ങനെ കഴിക്കൂ
നമ്മള്‍ എന്താണോ കഴിക്കുന്നത് അതുതന്നെയാണ് നമ്മള്‍ എന്നാണ് ഭക്ഷണത്തെ കുറിച്ച് ഏറ്റവും ലളിതമായി വിദഗ്ധര്‍ വിശേഷിപ്പിക്കാറ്. നൂറ് ശതമാനവും വസ്തുതാപരമായ വിലയിരുത്തലാണിത്. നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ വലിയ രീതിയില്‍ നിര്‍ണയിക്കുന്നത് ഡയറ്റ് തന്നെയാണ്. എങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ മുഴുവന്‍ ഗുണവും ലഭിക്കാതെ പോകാം. ഇത് കഴിക്കാനായി തെരഞ്ഞെടുക്കുന്ന ഭക്ഷണത്തിന്റെ പോരായ്കയോ, അളവിലെ വ്യത്യാസമോ, കഴിക്കുന്ന രീതിയിലെ പ്രശ്‌നമോ ഒക്കെയാകാം. ഇവിടെയാണ് ‘മൈന്‍ഡ്ഫുള്‍ ഈറ്റിംഗ്’ എന്ന രീതിയുടെ പ്രാധാന്യം വരുന്നത്. മനസറിഞ്ഞ് ഭക്ഷണം

