ചെറുകിട റംബുട്ടാൻ കർഷകർ ഭാവിയിൽ നിലനിൽക്കില്ല: കാരണങ്ങളും വാണിജ്യ കൃഷിയുടെ സാധ്യതകളും | Future of Rambutan Farming in Kerala
കേരളത്തിന്റെ കാർഷിക മേഖലയിൽ ഒരു നിശബ്ദ വിപ്ലവം അരങ്ങേറുകയാണ്. കേരളത്തിലെ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന രണ്ടാമത്തെ വിളയായ റബ്ബറിന്റെ വിസ്തൃതി പതിയെ, ക്രമാനുഗതമായി കുറയുകയും അവിടേക്ക് ഉയർന്ന മൂല്യം ലഭിക്കുന്ന (High Value Crops) പഴവർഗവിളകളുടെ വാണിജ്യകൃഷി വ്യാപിക്കുകയും ചെയ്യുന്നു എന്നുള്ളതാണത്. പ്രത്യേകിച്ചും മധ്യതിരുവിതാംകൂറിന്റെ കുന്നിൻ ചെരിവുകളിൽ (Foot Hills). ഈ മാറ്റത്തിന് പിന്നിൽ പല കാരണങ്ങളുണ്ട്. റബർകൃഷിയിൽ നിന്നും ലഭിക്കുന്ന കുറഞ്ഞ ലാഭം, ടാപ്പ് ചെയ്യാൻ ആളെ കിട്ടാത്ത അവസ്ഥ, ദൂരെയിരുന്നു ചെയ്യാൻ കഴിയാത്ത



