1034 വീടുകളിൽ ഇനി പച്ചക്കറി വസന്തം: കല്ലിയൂർ പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിക്ക് തുടക്കം
🌿 കല്ലിയൂരിൽ ഹരിതവിപ്ലവം 🌿 1034 വീടുകളിൽ പച്ചക്കറി തോട്ടങ്ങൾ | ജനകീയാസൂത്രണ പദ്ധതി കല്ലിയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ വീട്ടുമുറ്റങ്ങളിലും മട്ടുപ്പാവിലും പച്ചക്കറി തോട്ടങ്ങൾ ഒരുക്കുന്നു. ജനകീയാസൂത്രണ പദ്ധതി പ്രകാരം 1034 വീടുകളിലാണ് പച്ചക്കറി തോട്ടങ്ങൾ സജ്ജമാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. S. ശൈലജ നിർവ്വഹിച്ചു. “വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ്റെ കണക്ക് പ്രകാരം ഒരു മനുഷ്യൻ ദിവസം 350-400 ഗ്രാം പച്ചക്കറികൾ കഴിക്കണം. വിഷരഹിതമായ പച്ചക്കറികൾ സ്വയം ഉൽപ്പാദിപ്പിച്ച് ആരോഗ്യം സംരക്ഷിക്കുക എന്നതാണ് ഈ […]










