ചെടികൾ വേഗം വേരുപിടിക്കാൻ 9 ജൈവ വഴികൾ: നാച്ചുറൽ റൂട്ടിംഗ് ഹോർമോണുകൾ വീട്ടിൽ തന്നെ ഉണ്ടാക്കാം
സസ്യങ്ങളുടെ തണ്ടുകൾ, ഇലകൾ, കമ്പുകൾ എന്നിവ മുറിച്ച് നടുമ്പോൾ (Vegetative Propagation) അവയിൽ അതിവേഗം വേരുകൾ ഉണ്ടാക്കാനും, അതുവഴി പുതിയ സസ്യങ്ങളെ ഉത്പാദിപ്പിക്കാനും സഹായിക്കുന്ന പരിസ്ഥിതി സൗഹൃദമായ പ്രകൃതിദത്ത പദാർത്ഥങ്ങളാണ് ജൈവ റൂട്ടിംഗ് ഹോർമോണുകൾ. ഇവ മാതൃസസ്യത്തിന്റെ എല്ലാ ഗുണങ്ങളോടും കൂടിയ തൈകൾ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. ചെടികളിൽ സ്വാഭാവികമായി കാണപ്പെടുന്ന, വേരുകളുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്ന ഓക്സിൻ (Auxin) എന്ന ഹോർമോണിന്റെ പ്രവർത്തനം അനുകരിക്കുന്ന ചില വസ്തുക്കളാണ് ഇത്തരം ജൈവ ഹോർമോണുകളിൽ അടങ്ങിയിട്ടുള്ളത്. ഇവ കൃത്രിമ (Chemical) ഹോർമോണുകളെപ്പോലെ









