PM കിസാൻ സമ്മാൻ നിധി കേരളത്തിലെ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക് | Notice these things

IMG 20230929 WA0057 1024x680
പദ്ധതി ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കുവാൻ
ആധാർ സീഡിംഗ്,
ഇകെ വൈ സി
ഭൂരേഖകൾ
എന്നിവ വിജയകരമായി പൂർത്തീകരിക്കാത്തവർ 2023 സെപ്റ്റംബർ 30 നകം പൂർത്തിയാക്കുക.
IMG 20230929 WA0057

കർഷകർ ചെയ്യേണ്ട കാര്യങ്ങൾ
* ബാങ്ക് അക്കോണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണം. ആധാർ കാർഡും ആധാർ ലിങ്ക് ചെയ്ത മൊബൈൽ ഫോണുമായി കൃഷിഭവൻ നിർദ്ദേശിക്കുന്ന പോസ്റ്റ് ഓഫീസിൽ എത്തി സേവിങ്ങ്സ് ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കാവുന്നതാണ്.
* അക്ഷയ , CSC , ജനസേവന കേന്ദ്രങ്ങൾ മുഖേന e-KYC പൂർത്തീകരിക്കുക.
ആധാർ കാർഡും , ആധാർ ലിങ്ക് ചെയ്ത ഫോൺ നമ്പരും കയ്യിൽ കരുതുക.
ഗൂഗിൾ പ്ലേ സ്റ്റോർ വഴി PMKISAN GOI എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത്
ഗുണഭോക്താക്കൾക്ക് നേരിട്ടും e-KYC പൂർത്തീകരിക്കാവുന്നതാണ്.
* റവന്യു വകുപ്പിന്റെ ReLIS പോർട്ടലിൽ ഭൂരേഖകൾ ഉള്ളവർ എയിംസ് പോർട്ടലിൽ നേരിട്ടോ അക്ഷയ ,CSC , ജനസേവന കേന്ദ്രങ്ങൾ മുഖേനയോ ഭൂരേഖകൾ രേഖപ്പെടുത്തേണ്ടതാണ്. ഇതുവരെ ഓൺലൈൻ വഴി സ്ഥലവിവരം രേഖപ്പെടുത്തുവാൻ കഴിയാത്തവർ ബന്ധപ്പെട്ട കൃഷിഭൂമിയുടെ 2018 – 19 ലെ യും നിലവിലേയും ഭൂരേഖകൾ , അപേക്ഷ എന്നിവ നേരിട്ട് PM കിസാൻ പോർട്ടലിൽ നേരിട്ട് രേഖപ്പെടുത്തേണ്ടതാണ്.
* ആധാർ സീഡിംഗ് ,ഇ.കെ. വൈ .സി , ഭൂരേഖകൾ പോർട്ടലിൽ രേഖപ്പെടുത്തൽ എന്നിവ 2023 സെപ്റ്റംബർ 30 നകം പൂർത്തീകരിക്കാത്തവർക്ക് പദ്ധതി ആനുകൂല്യങ്ങൾക്ക് അർഹത ഉണ്ടായിരിക്കുന്നതല്ല. അപ്രകാരം അനർഹരാകുന്നവർ ഇതുവരെ കൈപ്പറ്റിയതുക തിരിച്ചടക്കേണ്ടിവരും.
SK ഷിനു

Green Village WhatsApp Group

Leave a Comment

Your email address will not be published. Required fields are marked *