പൊന്നാണീ പൊന്നാങ്കണ്ണി; പോഷക സമ്പന്നമായ പൊന്നാങ്കണ്ണി ചീര; തൈകൾ ലഭ്യമാണ്, ബന്ധപ്പെടുക
തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ കൃഷി ചെയ്യുന്ന ഒരു വിളയാണ് ‘പൊന്നാങ്കണ്ണി ചീര’. എന്നാൽ ഇപ്പോൾ കേരളത്തിലും ‘പൊന്നാങ്കണ്ണി ചീര’ സുലഭമായി ലഭിക്കുന്നുണ്ട്. ഏത് കാലാവസ്ഥയിലും വളരും എന്നതാണ് പൊന്നാങ്കണി ചീരയുടെ പ്രധാന ആകർഷണം. കേരളത്തിൽ ഈ ചീരയെ പൊതുവെ അക്ഷരച്ചീര എന്നാണ് അറിയപ്പെടുന്നത്. പറഞ്ഞാൽ തീരാത്തതാണ് ഈ ചീരയുടെ പ്രത്യേകതകൾ..
പാചകം ചെയ്യുമ്പോൾ ഇലകളും തണ്ടും ഉപയോഗിക്കാവുന്നതാണ്. ഇളം തണ്ടും ഇലകളും നുള്ളി തോരനാക്കാവുന്നതാണ്. പരിപ്പിനൊപ്പം ചേർത്ത് കറിയായും തയ്യാറാക്കാം.
വിളവെടുപ്പ്
നട്ട് ഒന്നര മാസത്തിനു ശേഷം വിളവെടുക്കാം. സൂര്യപ്രകാശം നന്നായി ലഭിച്ചില്ലെങ്കിലും ചീര നന്നായി വളരും. അഞ്ച് മുതൽ ആറ് സെന്റി മീറ്റർ ഉയരത്തിൽ മാത്രമാണ് വളർച്ച. ഇതിൽ അത്യാവശ്യം നീളമുള്ള തണ്ടോ വിത്തുകളോ നട്ട് പുതിയ തൈകൾ ഉൽപാദിപ്പിക്കാവുന്നതാണ്. രണ്ടാഴ്ചയ്ക്കു ശേഷം നാമ്പ് നുള്ളണം. നാമ്പു നുള്ളി കുറ്റിയായി നിർത്തി കൂടുതൽ വിളവെടുക്കാം.
പൊന്നാങ്കണ്ണി ചീരയുടെ തൈകൾ ഇപ്പോൾ green village നു കീഴിൽ ലഭ്യമാണ്.
ചെടി (1) – 50 Rs [+Courier charges]
ആവശ്യക്കാർ ബന്ധപ്പെടുക :
+91 96566 58737, +91 96561 25292
