Uncategorized

വി​ല​കൂ​ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ റ​ബ​ർ; പ​ച്ച​ത്തേ​ങ്ങ സം​ഭ​ര​ണം ഗു​ണം ചെ​യ്തി​ല്ല

വിപണി വിശേഷം / കെ.ബി. ഉദയഭാനു

ചൈ​നീ​സ് വ്യ​വ​സാ​യി​ക​ൾ വൈ​കാ​തെ റ​ബ​റി​നാ​യി തി​രി​ച്ചെ​ത്തു​മെ​ന്ന സൂ​ച​ന ഏ​ഷ്യ​ൻ മാ​ർ​ക്ക​റ്റു​ക​ൾ​ക്ക് പു​തു​ജീ​വ​ൻ പ​ക​ർ​ന്നേ​ക്കും. ഇ​ന്ത്യ​ൻ ട​യ​ർ ഭീ​മ​ൻ​മാ​ർ റ​ബ​ർ ക​ർ​ഷ​ക​രെ വീ​ണ്ടും ഞെ​ട്ടി​ച്ചു. പ​ച്ച​ത്തേ​ങ്ങ സം​ഭ​ര​ണം കൂ​ടു​ത​ൽ ഊ​ർ​ജി​ത​മാ​ക്കു​മെ​ന്ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​ന​ത്തി​ൽ കാ​ർ​ഷി​ക മേ​ഖ​ല പ്ര​തീ​ക്ഷ​യി​ൽ.

അ​തേ, കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ജ​പ്പാ​ൻ എ​ക്സ്ചേ​ഞ്ചി​ൽ റ​ബ​ർ കി​ലോ 220 യെ​ന്നി​ലെ പ്ര​തി​രോ​ധം ഭേ​ദി​ച്ചു. പി​ന്നി​ട്ട നാ​ലാ​ഴ്ച​ക​ളാ​യി ന​മ്മ​ൾ സ​സൂ​ക്ഷ്മം നീ​രി​ക്ഷി​ച്ചു കൊ​ണ്ടി​രു​ന്ന 220 യെ​ന്നി​ലെ ടാ​ർ​ഗ​റ്റ് വി​പ​ണി മ​റി​ക​ട​ന്ന​ത് റ​ബ​ർ വി​ല​യി​ൽ ശ്ര​ദ്ധേ​യ​മാ​യ മു​ന്നേ​റ്റ​ങ്ങ​ൾ​ക്ക് അ​വ​സ​ര​മാ​കും. ന​വം​ബ​ർ മ​ധ്യ​ത്തി​ലെ ത​ക​ർ​ച്ച​യി​ൽ 208 യെ​ന്നി​ലെ നി​ർ​ണാ​യ​ക സ​പ്പോ​ർ​ട്ട് നി​ല​നി​ർ​ത്തി 209 യെ​ന്നി​ൽ ഉ​ട​ലെ​ടു​ത്ത റാ​ലി ഇ​തി​ന​കം 230 വ​രെ ക​യ​റി. 235-240 യെ​ന്നെ​ന്ന സാ​ധ്യ​ത​യാ​ണ് മു​ന്നി​ൽ​ക്കാ​ണു​ന്ന​ത്. അ​തേ​സ​മ​യം, ഫെ​ഡ് റി​സ​ർ​വ് ബു​ധ​നാ​ഴ്ച പ​ലി​ശ സം​ബ​ന്ധി​ച്ച യോ​ഗ തീ​രു​മാ​ന​വും ആ​ഗോ​ള ക്രൂ​ഡ് ഓ​യി​ൽ വി​പ​ണി​യി​ലെ ച​ല​ന​ങ്ങ​ളും നി​ർ​ണാ​യ​ക​മാ​വും.

കോ​വി​ഡ് സൃ​ഷ്ടി​ച്ച വ​ൻ പ്ര​തി​സ​ന്ധി​ക​ളി​ൽ നി​ന്നും മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം 2023 ൽ ​പ​ഴ​യ പ്ര​താ​പ​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രാ​നു​ള്ള ശ​ക്ത​മാ​യ ത​യാ​റെ​ടു​പ്പി​ലാ​ണ് ചൈ​ന. മാ​ർ​ച്ച്-​ജൂ​ണ്‍ കാ​ല​ത്ത് അ​വ​ർ വ്യ​വ​സാ​യി​ക മു​ന്നേ​റ്റ​ത്തി​ന് പു​തി​യ​തു​ട​ക്ക​മി​ടു​മെ​ന്നു അ​നു​മാ​നി​ക്കാം. ചൈ​നീ​സ് ഓ​ട്ടോ​മൊ​ബൈ​ൽ മേ​ഖ​ല​യ്ക്കൊ​പ്പം ചൈ​നീ​സ് ട​യ​ർ ഉ​ല്പാ​ദ​ന രം​ഗ​വും വ​ൻ​കു​തി​ച്ചു​ചാ​ട്ടം അ​ടു​ത്ത വ​ർ​ഷം കാ​ഴ്ച​വ​യ്ക്കാം. ചൈ​ന​യി​ൽ മാ​ത്ര​മ​ല്ല, ടോ​ക്കോം, സിം​ഗ​പ്പു​ർ മാ​ർ​ക്ക​റ്റി​ലും റ​ബ​ർ മി​ക​വി​ലെ​ത്താം. 238 യെ​ന്നി​ലെ പ്ര​തി​രോ​ധം ത​ക​ർ​ക്കു​ന്ന​തോ​ടെ പു​തു​വ​ർ​ഷ​ത്തി​ൽ റ​ബ​ർ ഉ​റ്റു​നോ​ക്കു​ക 2021 ജ​നു​വ​രി​യി​ലെ 338 യെ​ന്നി​നെ​യാ​വും.

സം​സ്ഥാ​ന​ത്ത് റ​ബ​ർ ഉ​ൽ​പാ​ദ​നം പ​ര​മാ​വ​ധി ഉ​യ​ർ​ത്താ​ൻ കി​ണ​ഞ്ഞ് ശ്ര​മി​ക്കു​ക​യാ​ണ് ക​ർ​ഷ​ക​ർ. അ​തേ​സ​മ​യം അ​വ​രു​ടെ ആ​ത്മ​വി​ശ്വാ​സം ത​ക​ർ​ക്കാ​ൻ എ​ല്ലാ​ക​ളി​യും ട​യ​ർ ലോ​ബി ന​ട​ത്തു​ന്നു​ണ്ട്. വി​ദേ​ശ വി​പ​ണി​ക​ളി​ൽ റ​ബ​ർ വി​ല ഇ​ടി​ഞ്ഞെ​ന്ന​പേ​രി​ൽ ആ​ഭ്യ​ന്ത​ര മാ​ർ​ക്ക​റ്റ് ത​ക​ർ​ത്ത വാ​ങ്ങ​ലു​കാ​ർ ക​ഴി​ഞ്ഞ​വാ​രം രാ​ജ്യാ​ന്ത​ര വി​ല​ഉ​യ​ർ​ന്ന വി​വ​രം ക​ണ്ടി​ല്ലെ​ന്നു​ന​ടി​ച്ച് ഷീ​റ്റ് വി​ല 145 രൂ​പ​യി​ൽ നി​ന്നും 142 ലേ​യ്ക്ക് താ​ഴ്ത്തി.

എ​ന്താ​യാ​ലും ഇ​ത്ര താ​ഴ്ന്ന വി​ല​യ്ക്ക് ച​ര​ക്ക് വി​ൽ​പ്പ​ന​യ്ക്ക് ഇ​റ​ക്കാ​ൻ ന​മ്മു​ടെ ഉ​ൽ​പാ​ദ​ക​രി​ൽ വ​ലി​യോ​രു പ​ങ്കും ത​യാ​റാ​യി​ല്ലെ​ന്നാ​ണ് വി​പ​ണി​യി​ൽ നി​ന്നു​ള്ള വി​വ​രം. ഒ​രു പ​രി​ധി​വ​രെ രാ​ജ്യാ​ന്ത​ര വി​പ​ണി​യു​ടെ സാ​ങ്കേ​തി​ക ച​ല​ന​ങ്ങ​ൾ ന​മ്മു​ടെ വാ​യ​ന​ക്കാ​ർ​ക്ക് കൃ​ത്യ​മാ​യി ല​ഭി​ച്ച​തി​നാ​ൽ ആ​ഭ്യ​ന്ത​ര വി​ല ത​ക​ർ​ച്ച​യ്ക്ക് ഇ​ട​യി​ലും പു​തി​യ ഷീ​റ്റ് ഇ​റ​ക്കാ​തെ പി​ടി​ച്ചു​നി​ൽ​ക്കാ​നു​ള്ള ആ​ത്മ​വി​ശ്വാ​സം അ​വ​ർ​ക്ക് ല​ഭ്യ​മാ​യി. അ​നു​കൂ​ല കാ​ലാ​വ​സ്ഥ​യി​ൽ റ​ബ​ർ ഉ​ല്പാ​ദ​ന​മു​യ​ർ​ന്നു. കൊ​ച്ചി​യി​ൽ നാ​ലാം ഗ്രേ​ഡ് 14,200 ലും ​അ​ഞ്ചാം ഗ്രേ​ഡി​ന് 300 രൂ​പ കു​റ​ഞ്ഞ് 13,400-13,900 രൂ​പ​യി​ലും ക്ലോ​സി​ങ് ന​ട​ന്നു. ഉ​ത്ത​രേ​ന്ത്യ​ൻ ചെ​റു​കി​ട വ്യ​വ​സാ​യി​ക​ൾ ഒ​ട്ടു​പാ​ൽ 8500 നും ​ലാ​റ്റ​ക്സ് 8700 നും ​വാ​ങ്ങി.

പ​ച്ച​ത്തേ​ങ്ങ സം​ഭ​ര​ണം ഉൗ​ർ​ജി​ത​മാ​ക്കു​മെ​ന്ന കൃ​ഷി വ​കു​പ്പി​ൻ​റ്റ പ്ര​ഖ്യാ​പ​ന​ത്തെ പ്ര​തീ​ക്ഷ​ക​ളോ​ടെ കാ​ർ​ഷി​ക മേ​ഖ​ല ഉ​റ്റ്നോ​ക്കു​ക​യാ​ണ്. ല​ക്ഷ​ങ്ങ​ൾ പൊ​ടി​ച്ച് കൊ​പ്ര സം​ഭ​ര​ണം എ​ട്ടു മാ​സം പി​ന്നി​ടു​ന്പോ​ൾ വി​പ​ണി നി​ല​വാ​ര ഗ്രാ​ഫി​ൽ ഒ​രു രൂ​പ​പോ​ലും ഉ​യ​ർ​ത്താ​നാ​യി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല വി​ല ത​ക​ർ​ച്ച​യെ ത​ട​യു​ന്ന​തി​ലും സം​ഭ​ര​ണം വ​ൻ​പ​രാ​ജ​യ​മാ​യി​രു​ന്നു. ന​വം​ബ​ർ അ​വ​സാ​നം വ​രെ ന​ട​ത്തി​യ​ത് കേ​വ​ലം 18 കോ​ടി രൂ​പ​യു​ടെ സം​ഭ​ര​ണ​മാ​ണ്. പ്ര​മു​ഖ വി​പ​ണി​ക​ളി​ൽ ഒ​റ്റ ദി​വ​സം ന​ട​ക്കും 18 കോ​ടി രൂ​പ​യു​ടെ വി​ല്പ​ന.

കാ​ർ​ഷി​ക മേ​ഖ​ല​ക​ളി​ൽ സ​ഞ്ച​രി​ച്ച് പ​ച്ച​ത്തേ​ങ്ങ സം​ഭ​രി​ക്കാ​നു​ള്ള പു​തി​യ പ​ദ്ധ​തി​ക​ൾ പ്ര​വ​ർ​ത്തി​ക​മാ​യി വ​രു​ന്പോ​ൾ ജ​നു​വ​രി​യാ​വും. സം​ഭ​ര​ണ ഏ​ജ​ൻ​സി​ക​ളു​ടെ മു​ൻ​കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ൽ വ്യ​ക്ത​മാ​വും ക​ർ​ഷ​ക​രോ​ടു​ള്ള ആ​ത്മാ​ർ​ഥ​ത​യു​ടെ ആ​ഴം. കൊ​പ്ര​യി​ൽ തു​ട​ങ്ങി​യ സം​ഭ​ര​ണം പ​ച്ച​ത്തേ​ങ്ങ​യി​ൽ എ​ത്തി​യി​ട്ടും കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ വി​ല ത​ക​ർ​ച്ച വി​ട്ടു​മാ​റി​യി​ല്ല.

പി​ന്നി​ട്ട​വാ​രം കൊ​പ്ര​യ്ക്ക് 9400 ലെ ​പ്ര​തി​രോ​ധം ത​ക​ർ​ക്കാ​നാ​വ​ശ്യ​മാ​യ ഉൗ​ർ​ജം ക​ണ്ടെ​ത്താ​നാ​യി​ല്ല. 9000 രൂ​പ​യി​ൽ നി​ന്ന് ചു​വ​ടു​വെ​ക്കാ​ൻ ര​ണ്ടാ​ഴ്ച പി​ന്നി​ട്ടി​ട്ടും കൊ​പ്ര​യ്ക്കാ​യി​ല്ല. വെ​ളി​ച്ചെ​ണ്ണ​യ്ക്ക് പ്ര​ദേ​ശി​ക ഡി​മാ​ൻ​ഡ്് ചെ​റു​കി​ട മി​ല്ലു​കാ​രു​ടെ പ്ര​തീ​ക്ഷ​യ്ക്ക് ഉ​യ​രാ​ഞ്ഞ​തും തി​രി​ച്ച​ടി​യാ​യി. കൊ​ച്ചി​യി​ൽ വെ​ളി​ച്ചെ​ണ്ണ വി​ല 13,600 രൂ​പ.

ആ​ഭ്യ​ന്ത​ര വി​ദേ​ശ ഇ​ട​പാ​ടു​കാ​ർ ല​ഭ്യ​മാ​വു​ന്ന ഏ​ല​ക്ക വാ​ങ്ങി കൂ​ട്ടാ​ൻ മ​ത്സ​രി​ക്കു​ന്നു​ണ്ട​ങ്കി​ലും വി​പ​ണി​ക്ക് മു​ന്നേ​റാ​നാ​യി​ല്ല. വി​ല ഇ​ന്ന് ഉ​യ​രും നാ​ളെ ഉ​യ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ഓ​രോ ദി​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​ത​ല്ലാ​തെ ഏ​ല​ക്ക​യെ ബാ​ധി​ച്ച മാ​ന്ദ്യം അ​ക​ലു​ന്നി​ല്ല. പ​ല ഭാ​ഗ​ങ്ങ​ളി​ലും വി​ള​വെ​ടു​പ്പ് മ​ന്ദ​ഗ​തി​യി​ലാ​ണ് നീ​ങ്ങു​ന്ന​ത്. അ​തേ​സ​മ​യം വി​ല്പ​ന​യ്ക്കെ​ത്തു​ന്ന​ത് ഉ​യ​ർ​ന്ന അ​ള​വി​ലും. വി​വി​ധ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും അ​ന്വേ​ഷ​ണ​ങ്ങ​ളു​ണ്ട്. വാ​രാ​വ​സാ​നം ശ​രാ​ശ​രി ഇ​ന​ങ്ങ​ൾ കി​ലോ 878 രൂ​പ​യി​ലും മി​ക​ച്ച​യി​ന​ങ്ങ​ൾ 1380 രൂ​പ​യി​ലു​മാ​ണ്.

കു​രു​മു​ള​ക് വി​പ​ണി​യി​ൽ സാ​ങ്കേ​തി​ക തി​രു​ത്ത​ൽ. പി​ന്നി​ട്ട ര​ണ്ടാ​ഴ്ച​ക​ളി​ൽ മു​ന്നേ​റ്റം കാ​ഴ്ച​വ​ച്ച മു​ള​ക് വാ​രാ​വ​സാ​നം ത​ള​ർ​ന്നു. അ​ന്ത​ർ​സം​സ്ഥാ​ന വാ​ങ്ങ​ലു​കാ​ർ അ​ല്പം പി​ൻ​വ​ലി​ഞ്ഞ​തും ഇ​റ​ക്കു​മ​തി ലോ​ബി സ്റ്റോ​ക്ക് ഇ​റ​ക്കാ​ൻ തി​ടു​ക്കം കാ​ണി​ച്ച​തും തി​രി​ച്ച​ടി​യാ​യി. കൊ​ച്ചി​യി​ൽ അ​ണ്‍ ഗാ​ർ​ബി​ൾ​ഡ് മു​ള​ക് ക്വി​ൻ​റ്റ​ലി​ന് 49,000 രൂ​പ​യി​ലും ഗാ​ർ​ബി​ൾ​ഡ് 51,000 രൂ​പ​യി​ലും ക്ലോ​സിം​ഗ് ന​ട​ന്നു.

അ​ന്താ​രാ​ഷ്്ട്ര വി​പ​ണി​യി​ൽ ഇ​ന്ത്യ​ൻ കു​രു​മു​ള​ക് വി​ല ട​ണ്ണി​ന് 6500 ഡോ​ള​ർ. വി​യെ​റ്റ്നാം 3000 ഡോ​ള​റി​നും ഇ​ന്തോ​നേ​ഷ്യ 3100 ഡോ​ള​റി​നും ബ്ര​സീ​ൽ 2900 ഡോ​ള​റി​നും ക്വ​ട്ടേ​ഷ​ൻ ഇ​റ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *