കോട്ടുവള്ളിയിൽ ചെറുധാന്യങ്ങളുടെ വിളവെടുപ്പ് കാലമാണിത് – SK ഷിനു | Millet farming in Kottuvalli
2023 അന്താരാഷ്ട്ര ചെറുധാന്യ വർഷം. ചെറുധാന്യങ്ങൾ തേടി ഒരുപാട് യാത്രകൾ നടത്തിയിട്ടുണ്ട്. തമിഴ്നാട്ടിലേയും, കർണ്ണാടകയിലേയും ഗ്രാമങ്ങളിൽ ഇത്തരം കാഴ്ചകൾ കാണുവാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ കേരളത്തിൽ എറണാകുളം ജില്ലയിലെ തീരദേശ ഗ്രാമമായ പറവൂർ നിയോജകമണ്ഡലത്തിലെ കോട്ടുവള്ളിയിൽ ചെറുധാന്യങ്ങളുടെ വിളവെടുപ്പ് കാലമാണ്. വിളവെടുത്ത ചെറുധാന്യങ്ങൾ ഉണക്കി ജൈവരാജ്യം മില്ലറ്റ് പ്രോസസിംഗ് സെന്ററിൽ കൊണ്ടുപോയി പ്രോസസ് ചെയ്യുവാനുള്ള തയാറെടുപ്പിലാണ് കർഷകർ. വിവിധങ്ങളായ ചെറുധാന്യങ്ങളുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഇതിനോടകം തന്നെ വിപണിയിലെത്തിച്ചിട്ടുണ്ട്. വരൾച്ചയും, ജലദൗർലഭ്യവും, നേരിടുന്ന ഈ കാലത്ത് ലോകത്താകമാനം ഭക്ഷ്യ സുരക്ഷ […]









