ജനറൽ

IMG 20230802 WA0014 1024x680

സീഡ്‌ലെസ്സ് ചക്ക; ഒരു പൊടിപോലും പശ ഇല്ല : അറിയാം | Seedless jackfruit review

പേരുപോലെ തന്നെ സീഡ് ഒന്നുപോലും ഇല്ല. ഓരോ ചുള യുടെ ഉള്ളിലും വളരെ നേർത്ത കുരുപോലെ ഒരു ഭാഗം മാത്രം. ഒരു പൊടി പോലും പശ ഇല്ല . 100% gumless .വളരെ നല്ല രുചി, നല്ല മഴ ആയിരുന്നിട്ട്‌ പോലും ഉള്ളിൽ വെള്ളം കയറിയിട്ടില്ല ആദ്യത്തെ 2 ചക്കകൾ പെട്ട് ആയിരുന്നു. ഉള്ളിൽ ഒരു ചുള പോലും ഇല്ലാതെ. ഇത് 3മതു കായ്ച്ച ചക്ക ആണ്. ഇതിനു ശേഷംമുള്ള ബാക്കി ചക്കകൾ എല്ലാം നല്ല ഷേപ്പ്

സീഡ്‌ലെസ്സ് ചക്ക; ഒരു പൊടിപോലും പശ ഇല്ല : അറിയാം | Seedless jackfruit review Read More »

IMG 20230802 WA0013 1024x764

ഊട്ടി പര്‍വ്വത ട്രെയിന്‍ സര്‍വീസ് ആഗസ്ത് 5 മുതല്‍ | Ootty mountain train service

ഊട്ടിക്കും മേട്ടുപാളയത്തിനും ഇടക്കു ആഗസ്ത് 5 മുതല്‍ 27 വരെ ആഴ്ചകളിലെ അവസാന 2 ദിവസങ്ങളിലായി പ്രത്യേക പര്‍വത ട്രെയിന്‍സര്‍വീസ് ആരംഭിക്കുമെന്നു സതേണ്‍ റെയിവെ അധികാരികള്‍ അറിയിച്ചു. നീലഗിരിയിലെ പര്‍വത ട്രെയിനുകളില്‍ യാത്ര ചെയ്യാന്‍ വിനോദസഞ്ചാരികള്‍ അടക്കമുള്ള യാത്രക്കാര്‍ കൂടുതല്‍താല്‍പര്യം കാണിച്ചു വരുന്നതിനെ തുടര്‍ന്നാണ് പ്രത്യേക ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇതു പ്രകാരം എല്ലാ ശനിയാഴ്ചകളിലും മേട്ടുപാളയത്തുനിന്നു 9.10നു പുറപ്പെടുന്ന ട്രെയ്ന്‍ ഉച്ചക്കു ശേഷം 2.25നു ഊട്ടി റെയില്‍വെ സ്റ്റേഷനില്‍ എത്തിച്ചേരും. അതേ പോലെ

ഊട്ടി പര്‍വ്വത ട്രെയിന്‍ സര്‍വീസ് ആഗസ്ത് 5 മുതല്‍ | Ootty mountain train service Read More »

IMG 20230801 WA0053 1024x680

പട്ടാളപ്പുഴുവിനെ ഉപയോഗപ്പെടുത്തി മാലിന്യ സംസ്കരണം | Armyworm

പട്ടാളപ്പുഴുവിനെ ഉപയോഗിച്ച് മാലിന്യ സംസ്‌കരണം നടത്തുന്ന കാക്കനാട് ഐ.എം. ജി ജംഗ്ഷനിലെ പൈനാക്കി അപാര്‍ട്ട് മെന്റിലെ മിനി പ്ലാന്റിന്റെ പ്രവര്‍ത്തനം ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ വിലയിരുത്തി. ഡെപ്യൂട്ടി കളക്ടര്‍ ബി.അനില്‍കുമാറിന്റെ സാന്നിധ്യത്തിലായിരുന്നു പ്ലാന്റ് സന്ദര്‍ശനം.  ഇവിടെ താമസിക്കുന്ന ഒന്‍പത് കുടുംബങ്ങളുടെയും മുഴുവന്‍ അടുക്കള മാലിന്യങ്ങളും പട്ടാളപ്പുഴുവിനെ ഉപയോഗിച്ചാണ് സംസ്‌കരിക്കുന്നത്. അപാര്‍ട്ട്‌മെന്റിന്റെ ടെറസില്‍ ക്രമീകരിച്ചിരിക്കുന്ന 200 ലിറ്റര്‍ വലിപ്പമുള്ള രണ്ട് വാട്ടര്‍ ടാങ്കുകളിലാണ് മാലിന്യം സംസ്‌കരണം നടത്തുന്നത്. ജൈവമാലിന്യങ്ങള്‍ ഇതില്‍ നിക്ഷേപിക്കാം. ഈ മാലിന്യമാണ് പട്ടാളപ്പുഴുവിന്റെ ആഹാരം. പൂര്‍ണ

പട്ടാളപ്പുഴുവിനെ ഉപയോഗപ്പെടുത്തി മാലിന്യ സംസ്കരണം | Armyworm Read More »

IMG 20230801 WA0050 1024x680

പൊക്കാളി അരിയുടെ ഗുണങ്ങൾ | Qualities of Pokkali rice

പൂർണ്ണമായും ജൈവമായി നെല്ലുത്പാദിപ്പിക്കുന്ന ഒരു കൃഷിരീതിയാണ് പൊക്കാളി. ഉപ്പുരസവും ഉയർന്ന ജലനിരപ്പും വെള്ളപ്പൊക്കവും ഒരു പരിധി വരെ കാലാവസ്ഥ വ്യതിയാനവും അതിജീവിച്ച് വളരാൻ ഇവയ്ക്ക് കഴിയും. ഉയർന്ന നിലയിൽ ഔഷധ ഗുണങ്ങളും ഉള്ള നെല്ലിനമാണ് പൊക്കാളി. വൈറ്റമിൻ ഇ, ആന്റി ഓക്സിഡന്റുകൾ, ബോറോൺ, ഇരുമ്പ്, സൾഫർ തുടങ്ങിയ ധാതുക്കളും പൊക്കാളിയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ 0.46% ഫൈബറുകളാലും 7.77% ശതമാനം പ്രോട്ടീനാലും 20-27.7% അമൈലേസിനാലും സമ്പന്നമാണ്. 2.77% ആണ് പൊക്കാളിയിൽ രേഖപ്പെടുത്തിയിട്ടുള്ള ജലാംശത്തിന്റെ അളവ്. ഏകദേശം 9.18%ത്തോളം നാച്ചുറൽ

പൊക്കാളി അരിയുടെ ഗുണങ്ങൾ | Qualities of Pokkali rice Read More »

IMG 20230801 WA0047 1024x764

ഓൺലൈനിലൂടെ സൗജന്യ തേനീച്ച വളർത്തൽ പരിശീലനം | Free coaching for apiculture

നിങ്ങൾ ഒരു തേനീച്ച കർഷകൻ ആകാൻ ആഗ്രഹിക്കുന്നുവോ? ക്ലാസിൽ ചേരുവാൻ രജിസ്റ്റർ ചെയ്യുന്നതിന് ചുവടെ കൊടുത്തിരിക്കുന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക👇 https://api.whatsapp.com/send?phone=919605527123 തേനീച്ച വളർത്തലിന്റെ ബാലപാഠങ്ങൾ മുതൽ പ്രാക്ടിക്കൽ പരിശീലനം വരെ നേടാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ 𝐍𝐢𝐥𝐚𝐜𝐤𝐚𝐥 𝐁𝐞𝐞 𝐆𝐚𝐫𝐝𝐞𝐧 നിങ്ങളോടൊപ്പമുണ്ട്. കഴിഞ്ഞ രണ്ട് വർഷങ്ങളായി വളരെ വിജയകരമായി നടന്നു വന്നു കൊണ്ടിരിക്കുന്ന 𝐍𝐢𝐥𝐚𝐜𝐤𝐚𝐥 𝐁𝐞𝐞 𝐆𝐚𝐫𝐝𝐞𝐧 ഒരുക്കുന്ന സൗജന്യ തേനീച്ച വളർത്തൽ പരിശീലന പരിപാടിയായ “സുസ്ഥിര വരുമാനം തേനീച്ച കൃഷിയിലൂടെ” എന്ന ഓൺലൈൻ പരിശീലന പരിപാടിയുടെ

ഓൺലൈനിലൂടെ സൗജന്യ തേനീച്ച വളർത്തൽ പരിശീലനം | Free coaching for apiculture Read More »

IMG 20230731 WA0025 1024x680

ഇന്ന് ലോക അവോക്കാഡോ ദിനം | ഹാസ് -അവക്കാഡോയിലെ കേമൻ – പ്രമോദ് മാധവൻ | Pramod Madhavan

നമ്മുടെ നാട്ടിൽ അത്ര പ്രിയതരമല്ലെങ്കിലും വിദേശങ്ങളിൽ ഏറ്റവും പ്രിയപ്പെട്ട പഴങ്ങളിൽ ഒന്നാണ് വെണ്ണപ്പഴം അഥവാ അവക്കേഡോ. ജ്യൂസ്‌, ഷേയ്ക്ക്, ഫ്രൂട്ട് സലാഡ് എന്നിവയിൽ ആണ് കൂടുതലായും ഉപയോഗിക്കുന്നത്. 21 ഡിഗ്രി മുതൽ 37ഡിഗ്രി വരെ റേഞ്ചിൽ ഉള്ള ചൂട് സഹിക്കുന്ന ഇനങ്ങൾ ആണ് സമതല കൃഷിയ്ക്ക് യോജിച്ചത്. അവോകാഡോ കൃഷി ചെയ്യുമ്പോൾ എപ്പോഴും രണ്ട് മരമെങ്കിലും നടണം.. കാരണം ‘Protogynous dichogamy ‘എന്ന സവിശേഷമായ ഒരു പ്രതിഭാസം അതിന്റെ പൂക്കൾ പ്രകടിപ്പിക്കുന്നു. ഒരേ പൂവിൽ തന്നെ ആൺ

ഇന്ന് ലോക അവോക്കാഡോ ദിനം | ഹാസ് -അവക്കാഡോയിലെ കേമൻ – പ്രമോദ് മാധവൻ | Pramod Madhavan Read More »

IMG 20230730 WA0016 1024x764

1750 മീറ്റർ ഉയരത്തിൽ വനം പുനർജനിക്കുന്നു… | Forestation – Morayur

മറയൂരിൽ നിന്ന് ചെങ്കുത്തായ മലനിരകളിലേക്ക് ഒരു ഓഫ്റോഡ് യാത്ര നടത്തിയാൽ മുതുവാൻ സെറ്റിൽമെന്റുകളിലൊന്നായ കമ്മാളൻകുടിയിലെത്താം. അവിടെ നിന്ന് കുത്തിയൊഴുകുന്ന കാട്ടരുവിയൊക്കെ കടന്ന് രണ്ടര കിലോമീറ്ററോളം മല കയറണം അഞ്ചുനാട്ടുപാറയിലെത്താൻ. പൗരാണിക കാലത്ത് മറയൂർ ഉൾപ്പെടുന്ന പ്രദേശം അഞ്ചുനാട് എന്നാണ് അറിയപ്പെട്ടിരുന്നത്. മറയൂർ, കാന്തല്ലൂർ, കാരയൂർ, കീഴാന്തൂർ, കൊട്ടകുടി എന്നീ അഞ്ച് നാടുകളിലെ തർക്കങ്ങൾ പരിഹരിക്കാനും കുറ്റവാളികൾക്ക് ശിക്ഷ വിധിക്കാനും സുപ്രധാന തീരുമാനങ്ങളെടുക്കാനുമൊക്കെ അക്കാലത്ത് ആളുകൾ ഒത്തുകൂടിയിരുന്നത് ഈ അഞ്ചുനാട്ടുപാറയിലായിരുന്നു. ഗതകാലത്തെ ആ നാട്ടുക്കൂട്ടത്തിനെ അനുസ്മരിപ്പിച്ച് സുപ്രധാന തീരുമാനങ്ങളെടുത്ത്

1750 മീറ്റർ ഉയരത്തിൽ വനം പുനർജനിക്കുന്നു… | Forestation – Morayur Read More »