ജനറൽ

Images 125

ഇറച്ചിക്കോഴി വളര്‍ത്തല്‍ പരിശീലനം

കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഡിസംബര്‍ എട്ട്, ഒമ്പത് തീയതികളില്‍ ഇറച്ചിക്കോഴി വളര്‍ത്തല്‍ വിഷയത്തില്‍ പരിശീലനം നല്‍കുന്നു. താല്‍പര്യമുള്ള കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ ഡിസംബര്‍ ഏഴിനകം പേര് രജിസ്റ്റര്‍ ചെയ്യണം.   ഫോണ്‍: 0497 2763473.

ഇറച്ചിക്കോഴി വളര്‍ത്തല്‍ പരിശീലനം Read More »

WhatsApp20Image202022 12 0620at2012.53.2420PM 1024x576

ഏകദിന പരിശീലനം | One day training

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് ഡിസംബര്‍ 15ന് രാവിലെ 10 മണി മുതല്‍ വൈകിട്ട് 3.30 വരെ കോഴിക്കോട് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സില്‍ പ്രാദേശിക സംരംഭകത്വ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നു. സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പാല്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ ബിസിനസ് അവസരങ്ങളെക്കുറിച്ചുള്ള ക്ലാസുകളാണ് നല്‍കുക. സൗജന്യ പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ www.kied.info ല്‍ ഓണ്‍ലൈനായി ഡിസംബര്‍ ഏഴിനകം അപേക്ഷ സമര്‍പ്പിക്കണം.  ഫോണ്‍: 0484 2532890/2550322.

ഏകദിന പരിശീലനം | One day training Read More »

ജീവന്റെ നിലനിൽപ്പിനാധാരം മണ്ണ് : മന്ത്രി പി. പ്രസാദ്

ഭക്ഷണം, ആരോഗ്യം, വസ്ത്രമുൾപ്പെടെ ജീവിതത്തിന്റെ സമസ്ത മേഖലകളുമായി ബന്ധപ്പെട്ട ജീവന്റെ നിലനിൽപ്പിനാധാരമാണ് മണ്ണെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് അഭിപ്രായപ്പെട്ടു. ലോക മണ്ണ് ദിനാചരണ ഉദ്ഘാടനം തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്‌സ് ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.  കായികാധ്വാനത്തെ  തിരസ്‌കരിക്കുന്ന വർത്തമാന സമൂഹത്തിന്റെ ചിന്താഗതികളിൽ മാറ്റം വരേണ്ടതുണ്ട്. അക്ഷരാഭ്യാസം പോലുമില്ലാതിരുന്ന തലമുറ മണ്ണിനെ സ്‌നേഹിച്ചും അധ്വാനിച്ചും ജീവിച്ചതിന്റെ തുടർച്ചയാണ് നമ്മൾ അനുഭവിക്കുന്നത്. പുതുമയെ വാരിപ്പുണരുകയും വിവര സാങ്കേതിക വിദ്യയുടെ ഔന്നിത്യത്തിലെത്തുമ്പോഴും അന്നത്തിനപ്പുറമൊന്നുമില്ല എന്ന ചിന്ത നമുക്കുണ്ടാകണം.

ജീവന്റെ നിലനിൽപ്പിനാധാരം മണ്ണ് : മന്ത്രി പി. പ്രസാദ് Read More »

ജില്ലയില്‍ സൗജന്യ മണ്ണ് പരിശോധനാ ക്യാമ്പയിന് തുടക്കം

ശാസ്ത്രീയമായ മണ്ണ് പരിശോധനയിലൂടെ കാര്‍ഷിക ഉല്‍പാദനം വര്‍ധിപ്പിക്കാനായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തും കൃഷിവകുപ്പും സംയുക്തമായി  സംഘടിപ്പിക്കുന്ന മണ്ണ് പരിശോധനാ ക്യാമ്പയിന്‍ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി വൈ. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മണ്ണ് പരിശോധനശാല, സഞ്ചരിക്കുന്ന മണ്ണ് പരിശോധനശാല എന്നിവയുടെ ആഭിമുഖ്യത്തില്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന. ഓരോ ബ്ലോക്കിലും തെരഞ്ഞെടുക്കുന്ന മൂന്ന് കൃഷിഭവനുകള്‍ മുഖേന സൗജന്യമായി പരിശോധനകള്‍ നടത്തും. വിവിധ പ്രദേശങ്ങളിലെ മണ്ണിന്റെ പ്രത്യേകതകള്‍ മനസിലാക്കുക, അനുയോജ്യമായ വിളകളുടെ ഉല്‍പാദനം പ്രോത്സാഹിപ്പിക്കുക, കൃത്യവും ശാസ്ത്രീയവുമായി

ജില്ലയില്‍ സൗജന്യ മണ്ണ് പരിശോധനാ ക്യാമ്പയിന് തുടക്കം Read More »

(No Title)

 അപേക്ഷ ക്ഷണിച്ചു    ജില്ലയിലെ മൃഗക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികള്‍, സംഘടനകള്‍ എന്നിവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച മൃഗക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികളെ/സംഘടനകളെ കണ്ടെത്തി അവാര്‍ഡ് നല്‍കുന്നതിലേയ്ക്ക് മൃഗസംരക്ഷണ വകുപ്പ് അപേക്ഷ  ക്ഷണിച്ചു. നിശ്ചിത മാതൃകയിലുളള അപേക്ഷാഫോറം തൃശൂര്‍, പറവട്ടാനിയിലുളള ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 14 വൈകിട്ട് 5. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍:  9388812348

(No Title) Read More »

WhatsApp20Image202022 12 0620at2012.53.2420PM 1 1024x576

അഗ്രിപ്രണർഷിപ്പ് വെബിനാർ

കാർഷിക മേഖലയിലെ സംരംഭകത്വ സാധ്യതകളെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് (കീഡ്) ‘അഗ്രിപ്രണർഷിപ്പ്’ എന്ന വിഷയത്തെ കുറിച്ച് വെബിനാർ സംഘടിപ്പിക്കുന്നു.  ബുധനാഴ്ച (ഡിസംബർ 7 ) രാവിലെ 10.30  മുതൽ 12.00 വരെ യാണ് വെബിനാർ നടത്തുക.  പങ്കെടുക്കാൻ താൽപര്യമുള്ളവർ www.kied.info എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കേണ്ടതാണ്.  കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 0484 2550322, 7012376994

അഗ്രിപ്രണർഷിപ്പ് വെബിനാർ Read More »

WhatsApp20Image202022 12 0620at2012.17.0420PM

കാലാവസ്ഥാവ്യതിയാനവും ചെടികളിലെ നീരൂറ്റികുടിയന്മാരും… ഇനി അവരുടെ കാലം | പ്രമോദ് മാധവൻ

ലോകത്ത് വ്യവസായയുഗം തുടങ്ങുന്ന കാലത്തിന് മുൻപുള്ളതിനേക്കാൾ 1.12ഡിഗ്രി ചൂട്, ഭൗമോപരിതലത്തിൽ കൂടിയിരിക്കുന്നു എന്ന് വിലയിരുത്തപ്പെടുന്നു.  അതൊക്കെ ഒരു കൂടൽ ആണോ എന്ന് കരുതുന്നവർ ‘മുക്കാൽ കോൽ പെട്ടിയിൽ കാൽകോൽ വിടവൊരു വിടവാണോ ‘എന്ത്‌ ചിന്തിക്കുന്നവർ ആകും 🤭. അതിവൃഷ്ടി, അനാവൃഷ്ടി, കാട്ടുതീ, വെള്ളപ്പൊക്കം, ഉരുൾ പൊട്ടൽ, മേഘവിസ്ഫോടനം, ഹിമാനികൾ ഉരുകൽ എന്നിവയ്‌ക്കൊപ്പം തന്നെ കാർഷിക മേഖലയെ ഏറ്റവും ബാധിയ്ക്കുന്നത് ചെടികളിൽ നീരൂറ്റികുടിക്കുന്ന ജീവികൾ സൂപ്പർ കീടങ്ങൾ ആയി മാറുന്ന സ്ഥിതി വിശേഷമായിരിക്കും. കഴിഞ്ഞ ദശകങ്ങളിൽ കൃഷിയിൽ ഉപയോഗിച്ചിരുന്ന

കാലാവസ്ഥാവ്യതിയാനവും ചെടികളിലെ നീരൂറ്റികുടിയന്മാരും… ഇനി അവരുടെ കാലം | പ്രമോദ് മാധവൻ Read More »

KuE1B99FE1B99FikkurumuE1B8B7ak20krCCA5E1B9A3iyuE1B98120paripC481lanavuE1B981 1024x576

വീട്ടാവശ്യത്തിന് കുരുമുളക് കിട്ടാന്‍ ഉത്തമ മാര്‍ഗം; കുറ്റിക്കുരുമുളക് കൃഷിയും പരിപാലനവും

കുറ്റിക്കുരുമുളകിന്റെ കൃഷിയും പരിപാലനവും ഇനങ്ങളും എങ്ങനെയെന്ന് വിശദമാക്കാമോ? കുരുമുളകുകൊടിയുടെ മധ്യപ്രായമുള്ള പച്ചനിറം മാറാത്ത പാര്‍ശ്വശാഖകള്‍ ഉപയോഗിച്ചാണ് കുറ്റിക്കുരുമുളക് തൈകള്‍ ഉണ്ടാക്കുന്നത്. സാധാരണഗതിയില്‍ താങ്ങുകളില്‍ പറ്റിപ്പിടിച്ചു മുകളിലേക്ക് വളരുന്ന സ്വഭാവം ഇത്തരം തൈകള്‍ക്ക് ഉണ്ടാകില്ല. ഇവ മണ്ണും മണലും ചാണകപ്പൊടിയും തുല്യ അനുപാതത്തില്‍ കലര്‍ത്തിനിറച്ച ചട്ടിയിലോ പോളിബാഗിലോ നിലത്തോ കുറ്റിച്ചെടിയായി വളര്‍ത്താം. മേയ് -ജൂണ്‍ മാസങ്ങളില്‍ ഇത് ചെയ്യാം. ശാഖകള്‍ നാലഞ്ചു മുട്ടുള്ള കഷണങ്ങളാക്കി മുറിച്ചെടുത്തിട്ട് ചുവടുഭാഗം 1000 പി.പി.എം. ഇന്‍ഡോള്‍ ബ്യുട്ടിറിക് ആസിഡ് ലായനിയില്‍ (ഒരു ഗ്രാം

വീട്ടാവശ്യത്തിന് കുരുമുളക് കിട്ടാന്‍ ഉത്തമ മാര്‍ഗം; കുറ്റിക്കുരുമുളക് കൃഷിയും പരിപാലനവും Read More »

‘നമുക്ക് ശ്വാസം തരുന്ന മരത്തിനെയല്ലെ രണ്ട് അഞ്ച് കഷ്ണങ്ങളാക്കി ഈ അമ്മ വെട്ടിക്കള‍‍ഞ്ഞത്’

 ‘നമുക്ക് ശ്വാസം തരുന്ന മരത്തിനെയല്ലെ രണ്ട് അഞ്ച് കഷ്ണങ്ങളാക്കി ഈ അമ്മ വെട്ടിക്കള‍‍ഞ്ഞത്’ അമ്മ വെട്ടിയ കപ്ല തെെയ്യെ കെട്ടിപ്പിടിച്ച് കരഞ്ഞ് കു‍ഞ്ഞുണ്ണി പറയുന്നതാണിത്. തിരുവനന്തപുരത്ത് ചിന്മയ വിദ്യാലയത്തില്‍ യുകെജിയില്‍ പഠിക്കുകയാണ് ഈ മിടുക്കന്‍. വീട്ടില്‍ സംസ്‌കൃതത്തിലാണ് എല്ലാവരും  സംസാരിക്കാർ. അത് കൊണ്ടുതന്നെ വീഡിയോയിലും കുഞ്ഞുണ്ണി സംസ്‌കൃതത്തിലാണ് നിലവിളിച്ചു കരയുന്നത്. വെട്ടിയ മരത്തിന് പകരം വേറൊന്ന് നടാമെന്ന് പറഞ്ഞ് അമ്മയും അമ്മൂമ്മയും കൂടി തത്കാലം ആശ്വസിപ്പിച്ചിരിക്കുകയാണ് കക്ഷിയെ. കായ്ഫലമില്ലെന്ന പേരില്‍ പപ്പായ വെട്ടിയത് കുഞ്ഞുണ്ണിയെ കരയിപ്പിച്ചതിന്റെ സങ്കടത്തിലാണ്

‘നമുക്ക് ശ്വാസം തരുന്ന മരത്തിനെയല്ലെ രണ്ട് അഞ്ച് കഷ്ണങ്ങളാക്കി ഈ അമ്മ വെട്ടിക്കള‍‍ഞ്ഞത്’ Read More »

ഇത് പെറ്റ്‌സുകളുടെ മനോഹര ലോകം

ഇത് പെറ്റ്‌സുകളുടെ മനോഹര ലോകം

 എറണാകുളം ജില്ലയിൽ കാക്കനാട് ഉള്ള റെയിൻ ഫോറസ്റ്റ് എന്ന പെറ്റ് ഷോപ്പ് ഒരു വ്യത്യസ്ത ആശയത്തിന്റെ സാക്ഷാത്കാരമാണ്. പണ്ടെല്ലാം പെറ്റ് ഷോപ്പിൽ നാം കാണുന്ന ഓമന അരുമകൾ മാത്രമല്ല ഇവിടെ, ഇവർ ഓമനിച്ച് വളർത്തുന്നത് പാമ്പിനെയും ആമയെയും ഇഗ്വാനയെയുമാണ്. അധികം നന ആവശ്യമില്ലാത്ത ഈർപരഹിതമായ കാലാവസ്ഥ ഇഷ്ടപ്പെടുന്ന ചില പ്രത്യേക ചെടികളും ഇവിടെയുണ്ട്. വ്യത്യസ്തവും കാണാൻ കൗതുകമുള്ള പക്ഷിമൃഗാദികളുടെയും, ചെടികളുടെയും ഒരു ചെറിയ ലോകമാണ് ഇവിടെ.

ഇത് പെറ്റ്‌സുകളുടെ മനോഹര ലോകം Read More »