കമുക് കൃഷി ഉൽപാദനം വർധിപ്പിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Arecanut cultivation information
കമുകുകൃഷിയില്‍ കർഷകര്‍ക്കു താൽപര്യമേറുന്നു. വിലയിടിഞ്ഞ വിളകൾ പലതും വെട്ടി നീക്കി കൂടുതൽ കർഷകർ കമുകുകൃഷിയിലേക്കു മാറുകയാണ്. ഈ സാഹചര്യത്തിൽ ശാസ്ത്രീയ പരിപാലനവും ഉൽപാദന വർധനയ്ക്കുള്ള ഉപാധികളും ഭാവിസാധ്യതകളും സംബന്ധിച്ചു കർഷകർ അറിഞ്ഞിരിക്കണം. മെച്ചപ്പെട്ട ഇനങ്ങൾ കേന്ദ്ര തോട്ടവിള ഗവേഷണസ്ഥാപനത്തിന്റെ (സിപിസിആർഐ) വിറ്റൽ പ്രാദേശികകേന്ദ്രം പുറത്തിറക്കിയ ഇനങ്ങള്‍. മംഗള: ഇടത്തരം ഉയരം, നട്ട് 3–ാം വർഷം മുതൽ കായ്പിടിത്തം, ശരാശരി വിളവ്. കമുകൊന്നിന് 3 കിലോ കൊട്ടടയ്ക്ക ഉൽപാദനം. ശതമംഗള: ഇടത്തരം ഉയരം, നട്ട് 3–4 വർഷത്തിനകം കായ്പിടിത്തം. […]









