Self Help is Mutual Help.. | മികച്ച ഡ്രാഗൺ ഫ്രൂട്ട് തൈകൾ ലഭ്യമാണ്.. Moon hill ഫാമിൽ | പ്രമോദ് മാധവൻ
നമുക്ക് നേരിട്ട് വിശ്വാസമുള്ള കർഷകരുടെ നടീൽ വസ്തുക്കൾ മറ്റുള്ളവർക്കായി ശുപാർശ ചെയ്യുന്നത് കൃഷി വകുപ്പിലെ എളിയ ഒരുദ്യോഗസ്ഥൻ എന്ന നിലയിൽ എന്റെ ഒരു വലിയ സന്തോഷമാണ്. പച്ചക്കറി തൈകളുടെ കാര്യത്തിൽ കൊല്ലം ചാത്തന്നൂരിലെ മണ്ണ് വീട് രവിയും(+91 98950 53755) മാവിൻ തൈകളുടെ കാര്യത്തിൽ കൊല്ലം,നെടുങ്ങോലം MLA മുക്കിലെ കൃഷി വകുപ്പിൽ നിന്നും വിരമിച്ച AFO ശ്രീ. അനിൽകുമാറിന്റെ അരവിന്ദ് നഴ്സറി (+919447081222)യും ഞാൻ പലർക്കും ശുപാർശ ചെയ്യാറുണ്ട്. ഡ്രാഗൺ ഫ്രൂട്ടിന്റെ നടീൽവസ്തുക്കളുടെ കാര്യത്തിൽ ഞാൻ അങ്ങനെ








