വിരലുകളിൽ വിരിയുന്ന ചാർപായികൾ. ഇതാണ് ഇബ്നു ബതൂത പറഞ്ഞ കട്ടിൽ
വിരലുകളിൽ വിരിയുന്ന ചാർപായികൾ. ഇതാണ് ഇബ്നു ബതൂത പറഞ്ഞ കട്ടിൽ ഉത്തരേന്ത്യയിലെ ഗ്രാമീണ കാഴ്ച്ചകൾ ചാർപായികളില്ലാതെ പൂർണ്ണമാവില്ല. അത്രമേൽ അവരുടെ ജീവിതത്തോട് ഈ കട്ടിലുകൾ ചേർന്നുകിടക്കുന്നുണ്ട്. നമ്മുടെ നാട്ടിലേതു പോലെയുള്ള കട്ടിലുകൾ ഇവിടെ ഗ്രാമങ്ങളിൽ ഞാൻ പൊതുവെ കണ്ടിട്ടില്ല. വീടുകളിലും ഗ്രാമങ്ങളിലെ പൊതുയിടങ്ങളിലും കിടക്കാനും ഇരിക്കാനും ഭക്ഷണം കഴിക്കാനും ഉപയോഗിക്കുന്നത് ഈ ചാർപായി തന്നെ. ഗ്രാമീണ ഹോട്ടലുകളിലും ധാബകളിലും വരെ ഭക്ഷണം കഴിക്കാൻ ചാർപായികളാണ് സജ്ജീകരിക്കാറുള്ളത്. ഭക്ഷണവിഭവങ്ങൾ ചാർപായിക്ക് മുകളിൽ ഒരു തടിക്കഷ്ണം വെച്ച് ക്രമീകരിക്കും.
വിരലുകളിൽ വിരിയുന്ന ചാർപായികൾ. ഇതാണ് ഇബ്നു ബതൂത പറഞ്ഞ കട്ടിൽ Read More »










