കൊക്കോ വില വർധിക്കുന്നു. കൂടെ ചോക്ലേറ്റ് വിലയും
രാജ്യാന്തര വിപണിയിൽ കൊക്കോ വില ടണ്ണിനു 10,000 ഡോളർ (8,33,000 രൂപ) കടന്നു. ന്യൂയോർക്കിലെയും ലണ്ടനിലെയും ഇൻ്റർനാഷനൽ കമ്മോഡിറ്റി എക്സ്ചേഞ്ചുകളിൽ 10,080 ഡോളർ നിരക്കിലാണ് ഏറ്റവും ഒടുവിൽ അവധി വ്യാപാരം നടന്നത്. ഒരു വർഷത്തിനിടയിൽ 200 ശതമാനത്തോളമാണു വർധന. ലോകത്തു മറ്റൊരു കാർഷികോൽപന്നത്തിനും ഇതേ അളവിൽ വില ഉയർന്നിട്ടില്ല. ലോകവിപണികളിലേക്ക് ആവശ്യമുള്ള കൊക്കോയുടെ 70 ശതമാനവും ലഭ്യമാക്കിയിരുന്ന ഐവറി കോസ്‌റ്റ്, ഘാന എന്നീ പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിൽ സംഭവിച്ച കൃഷിനാശം മൂലം കയറ്റുമതിക്കു നേരിട്ടിരിക്കുന്ന കനത്ത ഇടിവാണു
കൊക്കോ വില വർധിക്കുന്നു. കൂടെ ചോക്ലേറ്റ് വിലയും Read More »









