തൈക്ക് വില 120 രൂപ; ഇപ്പോൾ സൗജന്യമായി വാങ്ങാം, അടുത്ത വർഷത്തോടെ കായ്ക്കും | Free Cashew plants available
നേന്ത്ര വാഴക്കൃഷിയുടെ ഈറ്റില്ലമായ മേലൂരിനെ കശുമാവിൻ ഗ്രാമമാക്കാൻ പദ്ധതിയൊരുക്കി പഞ്ചായത്ത് ഭരണസമിതി. മുറ്റത്തൊരു കശുമാവ് പദ്ധതി പ്രകാരം മൂവായിരത്തോളം കശുമാവിൻ തൈകൾ പുഴയോര പഞ്ചായത്തിൽ അധികം വൈകാതെ വേരോടും. വീട്ടുപറമ്പിലെത്തിയ ധന വിഭാഗത്തിലെ ഒട്ടുതൈകളുടെ ശൈശവകാല സംരക്ഷണത്തിന് സൂക്ഷ്മ നിരീക്ഷണം വേണം. ധന ഇനത്തിലെ കശുഅണ്ടി വലിപ്പം കൂടിയവയും വിപണിയിൽ പ്രിയമേറിയതുമാണ്. അടുത്തവർഷം കായ്ക്കും. പരിസ്ഥിതി സംരക്ഷണത്തിന് ഹരിതക്കുടയാകുന്ന പദ്ധതിയിൽ നിന്നും എല്ലാ കുടുംബങ്ങൾക്കും വരുമാനം ലഭ്യമാക്കുകയാണ് പ്രസിഡന്റ് എം.എസ്.സുനിത നേതൃത്വം നൽകുന്ന പഞ്ചായത്ത് ഭരണ സമിതിയുടെ






