കാർഷികാഭിരുചിയുള്ള വിദ്യാർഥികളിൽ തൊഴിൽ നൈപുണ്യം വളർത്താൻ ബി വോക് സസ്റ്റൈനബിൾ അഗ്രികൾചർ… | Bvoc sustainable agriculture
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിലും മനുഷ്യനു ഭക്ഷണം ലഭിക്കണമെങ്കിൽ കൃഷി ചെയ്താലേ മതിയാകൂ. മനുഷ്യരാശി നിലനിൽക്കുന്നിടത്തോളം കാലം കൃഷിയുടെ സാധ്യത മറക്കുന്നില്ല. കാർഷിക പാരമ്പര്യത്തിന്റെ അടിത്തറയുള്ള പാലാ സെന്റ് തോമസ് കോളജിൽ കാർഷികാഭിമുഖ്യമുള്ള വിദ്യാർഥികൾക്ക് ബി. വോക് സസ്റ്റൈനബിൾ അഗ്രികൾചർ പഠിക്കാൻ അവസരം. ആറു സെമസ്റ്ററുകളുള്ള മൂന്നു വർഷത്തെ തൊഴിലധിഷ്ഠിത ബിരുദ കോഴ്സാണിത്. വിദ്യാര്‍ഥികളിൽ തൊഴിൽ നൈപുണ്യം വളർത്താനുള്ള പ്രായോഗിക പരിശീലനം ബി. വോക് കോഴ്സുകളുടെ പ്രത്യേകതയാണ്. ചെടികളുടെ പ്രജനനരീതികൾ, നഴ്സറി പരിപാലനം, ജൈവ കൃഷിരീതികൾ, വിവിധ വിളകളുടെ ഉൽപാദനം,










