കയ്പ് രുചിയുള്ള കൊക്കോയിൽ നിന്നും മധുരമൂറുന്ന ചോക്ലേറ്റ് നിർമാണം ആരംഭിച്ചതിങ്ങനെ; ചോക്ലേറ്റ് ചരിത്രം | Chocolate history
നൂറ്റാണ്ടുകൾക്ക് മുൻപ് സൗത്ത് അമേരിക്കയിലെ ആമസോൺ മഴക്കാടുകളിൽ ആൻഡിസ് പർവതങ്ങളുടെ താഴ്വരയിലാണ് ലോകത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷ്യ വിളകളിൽ ഒന്നായ കൊക്കോ മരങ്ങൾ (Theobroma cacao) പിറന്നത്. ദൈവങ്ങളുടെ ഭക്ഷണം എന്നാണ് ‘തിയോബ്രോമ’ എന്ന വാക്കിന്റെ അർഥം. ചോക്ലേറ്റ് നിർമിക്കുന്നതിനുള്ള പ്രധാന അസംസ്കൃത വസ്തുവാണ് കൊക്കോ പരിപ്പ്. ഒരു പാനീയവിളയായി കൊക്കോ ആദ്യമായി കൃഷി ചെയ്തത് മായൻസ് എന്ന മെക്സിക്കൻ ആദിവാസി വിഭാഗമായിരുന്നു. 3500 വർഷങ്ങൾക്കുമുൻപ് മായൻ രാജാക്കന്മാർ കൊക്കോയുടെ കുരുവും വെള്ളവും മറ്റു ചില സുഗന്ധവ്യഞ്ജനങ്ങളും










