വാഴയിലക്കുമുണ്ട് ആവശ്യക്കാർ; ഈ കർഷകൻ ഇതുവരെ വിറ്റത് ഒരു ലക്ഷം വാഴയില | Banana leaf business
ആലപ്പുഴ മുഹമ്മ കായിപ്പുറം കൂപ്ലിക്കാട്ട് വീട്ടിൽ കെ.എസ്.ചാക്കോ 5 വർഷമായി മൂന്നേക്കറിൽ ഇലവാഴക്കൃഷി ചെയ്യുന്നു. ഇതുവരെ നല്ല നേട്ടം. 3 പ്ലോട്ടുകളിലായി ഞാലിപ്പൂവനാണ് കൃഷി. തുടക്കത്തിൽ ഇലയൊന്നിന് മൂന്നര രൂപ കിട്ടിയെങ്കിൽ ഇപ്പോൾ 4 രൂപ കിട്ടും. വാഴയിലവിപണിയിൽ അയൽ സംസ്ഥാനങ്ങൾ നമുക്കു ഭീഷണിയേ അല്ലെന്നു ചാക്കോ. 4 രൂപയിൽ താഴ്ത്തി ഇവിടെ ഇല വിറ്റാൽ തമിഴ്നാടൻ കച്ചവടക്കാർക്കും മുതലാവില്ല. ഓണംപോലുള്ള സീസണുകളിൽ ഒരിലയ്ക്ക് 12 രൂപ വരെ അവർ ഈടാക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ 4 രൂപയ്ക്ക് വിൽക്കുന്ന








