ക്ഷീണം മാറാൻ പ്രഭാത ഭക്ഷണത്തിൽ ഇവ ചേർക്കുക | Breakfast
പലപ്പോഴും ജോലിത്തിരക്കുകളിൽ പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരാണ് നമ്മളിൽ പലരും. ചിലരാകട്ടെ ചെറിയ സ്നാക്സുകളിലും ചായയിലും ഇതൊതുക്കും. എന്നിട്ടും പിന്നീടുള്ള ഭക്ഷണം നന്നായി കഴിക്കുകയും ചെയ്യും. പക്ഷെ ഇത്രയൊക്കെ ഭക്ഷണം കഴിച്ചിട്ടും ക്ഷീണവും തളർച്ചയും മാറുന്നില്ലെന്ന പരാതിയാണ് പലർക്കും. പ്രഭാത ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞുവെക്കാം. രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ കുടിക്കുന്ന ശീലം പലർക്കുമുണ്ട്. ഇതിന് പകരം നാരങ്ങാ വെള്ളത്തിൽ തേൻ ചേർത്ത് കുടിക്കുന്നത് മെറ്റബോളിസം എളുപ്പമാകാൻ സഹായിക്കും. വയറിലെ കൊഴുപ്പിനെ പുറംതള്ളാനും ഇത് സഹായിക്കും.
ക്ഷീണം മാറാൻ പ്രഭാത ഭക്ഷണത്തിൽ ഇവ ചേർക്കുക | Breakfast Read More »










