ബൾബല്ല ; ഇത് ആന്തമാൻ അവ്കാഡോ | Andaman avcado
ആൻഡമാൻ ദ്വീപിൽ നിന്നെത്തിച്ച അവക്കാഡോ മുളപ്പിച്ച് വളർത്തി വലുതായി കായ്ചപ്പോൾ വലുപ്പത്തിൽ വ്യത്യാസം. തൂക്കുപാലം കാർത്തിക സി.കെ.ബാബുവിന്റെ പുരയിടത്തിലാണ് ബൾബ് ആകൃതിയിലുള്ള അവക്കാഡോ ഉണ്ടായത്. 500 ഗ്രാം മുതൽ 1.4 കിലോഗ്രാം വരെ തൂക്കമുള്ള പഴങ്ങളും ലഭിച്ചു. 2 ഏക്കർ പുരയിടമാണ് ബാബുവിനുള്ളത്. കപ്പ, ചേന, ചേമ്പ്, വാഴ, തെങ്ങ് എന്നിവയാണ് ഇവിടെ കൃഷി ചെയ്തിരുന്നത്. കാട്ടുപന്നി ശല്യം രൂക്ഷമായതോടെ 2 ഏക്കറിലും കൃഷി പൂർണമായി നിർത്തിയിരുന്നു. വീഴുന്ന തേങ്ങ പോലും കാട്ടുപന്നിക്കൂട്ടം അകത്താക്കും.
ബൾബല്ല ; ഇത് ആന്തമാൻ അവ്കാഡോ | Andaman avcado Read More »










