തെങ്ങിൽ നിന്ന് മച്ചിങ്ങ വീഴാതിരിക്കുവാനുള്ള പരിഹാരമാർഗവും, കൂടുതൽ വിളവിന് ചെയ്യേണ്ട രണ്ടുഘട്ട വളപ്രയോഗ രീതിയും | coconut tree – gross production
കേരകർഷകർ ലാഭത്തിന്റെ കണക്കിനേക്കാൾ കൂടുതൽ പറയുന്നത് നഷ്ടത്തിന് കണക്കുകളാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് തെങ്ങുകൾക്ക് ഉണ്ടാകുന്ന കീടരോഗ സാധ്യതകളാണ്. തെങ്ങ് കൃഷിയിൽ ഏറ്റവും ഗുരുതരമായി കണക്കാക്കുന്ന രോഗ സാധ്യതയാണ് കായ്ച്ചു തുടങ്ങിയ തെങ്ങിൽ നിന്ന് വെള്ളയ്ക്ക അഥവാ മച്ചിങ്ങ വീഴുന്നത്. തെങ്ങിൽനിന്ന് വെള്ളയ്ക്ക വീഴുവാൻ പ്രധാനമായും രണ്ടു കാര്യങ്ങളാണ് ഉള്ളത്. അതിൽ ആദ്യത്തേത് മണ്ഡരിയുടെ ആക്രമണമാണ്. മറ്റൊന്ന് വെള്ളക്കെട്ട് സാധ്യത പ്രദേശങ്ങളിലെ കൃഷി, അവിടത്തെ മണ്ണിൻറെ പ്രത്യേകത തുടങ്ങിയ ഘടകങ്ങളാണ്. പരിഹാരമാർഗ്ഗങ്ങൾ വളരെ ചെറിയ മണ്ഡരി ആക്രമണം










