വട്ട് കേസെന്ന് എഴുതിത്തള്ളിയ കൃഷിക്കമ്പം; ദുബായിയുടെ മണ്ണിലും അസ്സൽ തക്കാളിത്തോട്ടമൊരുക്കി സനീറ
സനീറയുടെ കൃഷിക്കമ്പത്തെ ആദ്യം ഹസൈനാർ വട്ട് കേസെന്ന് എഴുതിത്തള്ളിയതാണ്, പക്ഷെ ദുബായിയുടെ മണ്ണിൽ സനീറ വിളയിച്ചെടുത്തത് അസ്സലൊരു തക്കാളിത്തോട്ടം തന്നെയാണ് മണ്ണിനെയും മനുഷ്യനെയും സ്നേഹിക്കണം എന്നാണ് പറയാറ് എന്നാൽ മനുഷ്യർ ചിലപ്പോൾ ചതിച്ചു എന്ന് വരാം പക്ഷേ മണ്ണ് ചതിക്കില്ല അതിന് നല്ലൊരു തെളിവാണ് ഹസൈനാറിന്റെയും സെനീറയുടെയും നൂറുമേനി വിളഞ്ഞുനിൽക്കുന്ന ഈ തോട്ടം. കർഷകരെയും കാഴ്ചക്കാരെയും ഒന്ന് ഞെട്ടിക്കുന്നതാണ് ഈ കാഴ്ച. തക്കാളിയുടെ ഒരു വസന്തകാലം. ചെറുതും വലുതും പടർന്നു പന്തലിച്ചതടക്കം വീട്ടുമുറ്റം നിറയെ തക്കാളികൾ. കറി








