മരത്തക്കാളി കൃഷി
ആപ്പിള്‍, പ്ലം, ചെറി, സബര്‍ജില്‍, സ്ട്രോബെറി തുടങ്ങിയ ശീതകാല പഴങ്ങള്‍ സമൃദ്ധമായി വിളയുന്ന കേരളത്തിന്റെ ൈഹറേഞ്ച് മേഖലകളില്‍ ഇത് മരത്തക്കാളി എന്ന മഞ്ഞുകാലവിളയുടെ വിളവെടുപ്പുകാലം. ‘കേരളത്തിന്റെ പഴത്തോട്ടം’ എന്ന് പേരെടുത്ത ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍ മലനിരകളിലാണ് ഫാഷന്‍ഫ്രൂട്ടിന്റെയും സാക്ഷാല്‍ തക്കാളിയുടെയും മധുരരസം മേളിച്ച മരത്തക്കാളി വിളയുന്നത്. ഊട്ടിയിലും കൊടൈക്കനാലിലുമാണ് മരത്തക്കാളിയുടെ ഇഷ്ട ആവാസകേന്ദ്രങ്ങളെങ്കിലും കാന്തല്ലൂരിലും മരത്തക്കാളി എന്ന ‘ട്രീ ടൊമാറ്റോ’ സമൃദ്ധമായി വളരുന്നു. നമുക്ക് സുപരിചിതമായ തക്കാളിയുടെ രൂപമല്ല ഇതിന്. മുട്ടയുടെ ആകൃതിയിലുള്ള ചെറിയ പഴങ്ങളാണ് മരത്തക്കാളിയുടേത്.









