ലോക പരിസ്ഥിതി ദിനത്തിൽ തൈകൾ തലതിരിച്ചു നട്ട് മലയോര കർഷകരുടെ പ്രതിഷേധം | Planting tree in reverse manner as protest
ലോക പരിസ്‌ഥിതിദിനത്തിൽ തൈകൾ തലതിരിച്ചു നട്ട് മലയോര കർഷകരുടെ പ്രതിഷേധം. കർഷകരോടുള്ള വനംവകുപ്പിന്റെ തലതിരിഞ്ഞ മനോഭാവത്തിനെതിരായാണ് സ്വതന്ത്ര കർഷക സംഘടനയായ കിഫയുടെ നേതൃത്വത്തിൽ കർഷക സമൂഹത്തിന്റെ പ്രതിഷേധം. കഴിഞ്ഞ 10 വർഷം മാത്രം കേരളത്തിൽ ജൂൺ 5നു മരം നടാൻ ചെലവാക്കിയത് 110 കോടി രൂപയാണ് (7 കോടിയോളം മരത്തൈകൾ). ഇങ്ങനെ 110 കോടി രൂപ മുടക്കി നട്ട മരതൈകളിൽ എത്ര എണ്ണം നിലവിലുണ്ട് എന്ന ചോദ്യത്തിന് അറിയില്ല എന്ന ഉത്തരമാണ് വനം വകുപ്പ് നൽകിയത്. വിറകിനും […]









