ജനറൽ

Eucalyptus

തോട്ടങ്ങളിൽ യൂക്കാലി നടാൻ വനംവകുപ്പിന്റെ പച്ചക്കൊടി | Forest Department – permision for Eucalyptus

ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ എതിർപ്പിനിടെ കേരള വനം വികസന കോർപറേഷന്റെ (കെഎഫ്ഡിസി) തോട്ടങ്ങളിൽ ഒരു വർഷത്തേക്ക് യൂക്കാലി മരങ്ങൾ നടാൻ സംസ്ഥാന വനം വകുപ്പിന്റെ അനുമതി. മാനേജ്മെന്റ് പ്ലാൻ കാലാവധിയിൽ ശേഷിക്കുന്ന ഒരു വർഷം (2024–25) മാത്രമാണ്. സ്വാഭാവിക വന പുനഃസ്ഥാപന നയം നിലവിൽ വരുന്നതിനു മുൻപാണ് യൂക്കാലി മരങ്ങൾ നടാൻ കേന്ദ്രാനുമതി ലഭിച്ചതെന്നും ഒരു വർഷത്തേക്കു മാത്രമാണ് അനുവാദം നൽകിയിരിക്കുന്നതെന്നും വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ഈ അനുമതി റദ്ദാക്കുന്ന വിഷയം വനം വകുപ്പിന്റെ പരിഗണനയിൽ […]

തോട്ടങ്ങളിൽ യൂക്കാലി നടാൻ വനംവകുപ്പിന്റെ പച്ചക്കൊടി | Forest Department – permision for Eucalyptus Read More »

8bfa0932710769c5f63b3f284cf7d195

പപ്പായ ഇലയുടെ ഗുണങ്ങൾ | Benefits of pappaya leaves

വിറ്റാമിനുകള്‍ ധാരാളമടങ്ങിയ ഒന്നാണ് പപ്പായ.പപ്പായയുടെ ഇലയും പച്ച പപ്പായയും എന്തിന് പപ്പായയുടെ വേര് പോലും ആരോഗ്യഗുണങ്ങളാല്‍ സമ്പന്നമാണ്. സാധാരണ ഡെങ്കിപ്പനിയ്ക്കുള്ളവര്‍ മരുന്നായി പപ്പായ ഇലയുടെ ജ്യൂസ് ഉപയോഗിയ്ക്കാറുണ്ട്.മാത്രമല്ല വേറെയും ഒരുപാട് ആരോഗ്യ ഗുണങ്ങളുണ്ട്. പപ്പായയുടെ ഇല നന്നായി ആവിയില്‍ വേവിച്ച ശേഷം വിവിധ മൂത്രാശയരോഗങ്ങള്‍ക്കും മഞ്ഞപ്പിത്തത്തിനും മരുന്നായി ഉപയോഗിക്കാം. ലിവര്‍ സിറോസിസ്, ലിവര്‍ ക്യാന്‍സര്‍, മഞ്ഞപ്പിത്തം തുടങ്ങിയവയകറ്റാന്‍ ഏറെ നല്ലതാണ്.  പപ്പായ ഇലയുടെ സത്തില്‍ അടങ്ങിയിരിക്കുന്ന അസെറ്റോ ജെനിന്‍ എന്ന സംയുക്തം ബ്രെസ്റ്റ് ക്യാന്‍സര്‍, ശ്വാസകോശാര്‍ബുദം, പാന്‍ക്രിയാറ്റിക്

പപ്പായ ഇലയുടെ ഗുണങ്ങൾ | Benefits of pappaya leaves Read More »

Meeshapulimala

മീശപ്പുലി മല വിളിക്കുന്നു. മഞ്ഞു പെയ്യുന്നതു കാണാൻ സഞ്ചാരികളുടെ തിരക്ക് | Meesapulimala for trekking

മീശപ്പുലിമലയിൽ മഞ്ഞു പെയ്യുന്നതു കാണാൻ സഞ്ചാരികളുടെ തിരക്ക്. ‌മഴ തുടങ്ങിയതോടെ പ്രദേശത്തു മഞ്ഞും തണുപ്പുമുണ്ട്. മീശപ്പുലിമലയുടെ മുകൾഭാഗത്തു നിന്നു താഴേക്കു നോക്കിയാൽ മേഘങ്ങൾ അടുക്കിയതുപോലെ മഞ്ഞ് കാണാം. കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷനാണു മീശപ്പുലിമലയിലേക്കു ട്രെക്കിങ് നടത്തുന്നത്. മൂന്നാറിൽ നിന്ന് ഓഫ് റോഡ് വാഹനത്തിൽ സൈലന്റ്‌വാലി റോഡോ മാൻഷൻ പോയിന്റിലെത്തിയ ശേഷം 4 കിലോമീറ്റർ മൊട്ടക്കുന്നുകൾ കയറി വേണം ഇവിടേക്കെത്താൻ. ഇരുചക്രവാഹനങ്ങൾക്കു പ്രവേശനമില്ല.  ബുക്കിങ്ങിന്: www.kfdcecotourism.com നിരക്ക് (ഒരാൾക്ക്): ട്രെക്കിങ് – 1000 രൂപ സ്കൈ കോട്ടേജ്,

മീശപ്പുലി മല വിളിക്കുന്നു. മഞ്ഞു പെയ്യുന്നതു കാണാൻ സഞ്ചാരികളുടെ തിരക്ക് | Meesapulimala for trekking Read More »

Watermarked 09224387

കാസര്‍കോടിന്‍റെ കുന്നുകളിലും റോഡിന്‍റെ വശങ്ങളിലും കായാംബൂ വിരിഞ്ഞിരിക്കുന്നു | Kayamboo in Kasargod

കാസർകോട് മടിക്കൈ ഗ്രാമപ്പഞ്ചായത്തിലെ കുന്നുകളിലും ഗ്രാമീണ റോഡിന്റെ വശങ്ങളിലും കായാമ്പൂ പൂവിട്ടത് മനംമയക്കും കാഴ്ചയായി. കാലാവസ്ഥാവ്യതിയാനം കാരണം ചിലയിടത്ത് കായാമ്പൂ ഇപ്പോൾ പൂത്ത് വരുന്നതേയുള്ളൂ. എരിക്കുളത്തെ അധ്യാപിക കെ. ലളിതയുടെ പറമ്പിൽ കായാമ്പൂ ചെടികളുണ്ട്. ഏപ്രിൽ, മേയ് മാസങ്ങളിലാണ് കായാമ്പൂ പൂവിടുന്നത്. കായാമ്പൂ നൈസർഗികമായി വളർന്നുവന്ന കുന്നുകൾ ഇല്ലാതായതോടെ വംശനാശ ഭീഷണിയിലാണ്. കായാമ്പൂ പൂക്കുന്നത് പുണ്യമാണെന്ന് കരുതിയ ഒരു തലമുറയുണ്ടായിരുന്നു.  നല്ല കരുത്തുള്ള കായാമ്പൂ മണ്ണൊലിപ്പ് തടയാനും വെച്ചുപിടിപ്പിച്ചിരുന്നു. മനോഹരമായ നീല വർണത്തിലുള്ള പൂക്കൾ തണ്ടിനോട് പറ്റിപ്പിടിച്ച

കാസര്‍കോടിന്‍റെ കുന്നുകളിലും റോഡിന്‍റെ വശങ്ങളിലും കായാംബൂ വിരിഞ്ഞിരിക്കുന്നു | Kayamboo in Kasargod Read More »

IMG 20240527 WA0004 1024x683

തെങ്ങിന് തടം തുറക്കാം | SK ഷിനു

വേൽക്കാലം കഴിഞ്ഞ് മഴയുടെ ആരംഭത്തിൽ തെങ്ങിന് തടം തുറന്ന് വളപ്രയോഗം ആരംഭിക്കേണതാണ്.ഒന്നര മുതൽ 2 മീറ്റർ വ്യാസാർദത്തിലും ഒരടി അഴത്തിലുമാണ് തെങ്ങിന് തടം തുറക്കുന്നത്. ഇങ്ങനെ തടം തുറക്കുവാനുള്ള കാരണമുണ്ട്.തെങ്ങിനാവശ്യമായ പോഷകങ്ങൾ വലിച്ചെടുക്കുന്നത് തെങ്ങിനു ചുവട്ടിലുള്ള ആഗിരണ വേരുകളാണ്. തെങ്ങിൻ്റെ കടയിൽ നിന്നും ഒന്നേമുക്കാൽ മുതൽ രണ്ട് മീറ്റർ നീളത്തിലും ,ഒരു മീറ്റർ ആഴത്തിലും ഈ വേരുകൾ കാണപ്പെടും. ആയതിനാലാണ് ഒന്നര മുതൽ 2 മീറ്റർ വ്യാസാർദത്തിലാണ് തടം തുറക്കുന്നത്.തടം തുറന്ന ശേഷം കുമ്മായം ,ജൈവരാസവളങ്ങൾ ,ജീവാണുവളങ്ങൾ

തെങ്ങിന് തടം തുറക്കാം | SK ഷിനു Read More »

IMG 20240526 233149 876

പാലക്കാട്ടെ അധികമാരും കാണാത്ത സുന്ദര കാഴ്ചകൾ; സ്കൂൾ തുറക്കുന്നതിന് മുമ്പായി പോയി ആസ്വദിക്കാം | Places to go in Palakkad

വേനലവധി തീരാന്‍ ഇനി ഒരാഴ്ചകൂടി മാത്രം. സ്‌കൂളും കോളേജും തുറക്കും മുമ്പേ കുട്ടികളുമായി യാത്ര പോകാം. സന്ദര്‍ശകര്‍ പതിവായെത്തുന്ന സ്ഥലങ്ങളൊഴിവാക്കി, പ്രകൃതിരമണീയമായ ചിലയിടങ്ങളെ പരിചയപ്പെടാം. ചൂലനൂരിലുണ്ട് മയില്‍ കാഴ്ചകള്‍ പെരിങ്ങോട്ടുകുറിശ്ശിയിലാണ് മയിലുകളെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ സംരക്ഷിക്കുന്ന ചൂലനൂര്‍ മയില്‍സങ്കേതം. പ്രകൃതിസൗഹൃദ വിനോദസഞ്ചാരസ്ഥലം കൂടിയാണ്. ആലത്തൂര്‍ വഴിയും കുഴല്‍മന്ദം വഴിയും തിരുവില്വാമലവഴിയും എത്താം. സന്ദര്‍ശനസമയം പകല്‍ ഒമ്പതുമുതല്‍ നാലുവരെ. 20 രൂപ പ്രവേശന ഫീസ്. ട്രക്കിങ് സൗകര്യമുണ്ട്. വനത്തിനുള്ളില്‍ മുനിയറ കാണാം. വാച്ച് ടവറും ഉണ്ട്. പാലക്കാട്ടുനിന്ന് 30

പാലക്കാട്ടെ അധികമാരും കാണാത്ത സുന്ദര കാഴ്ചകൾ; സ്കൂൾ തുറക്കുന്നതിന് മുമ്പായി പോയി ആസ്വദിക്കാം | Places to go in Palakkad Read More »

IMG 20240526 231225 824

എത്യോപ്യയിലെ ആടിലൂടെ കണ്ടെടുക്കപ്പെട്ടതാണോ നമ്മൾ ഉപയോഗിക്കുന്ന കാപ്പി | Is coffee found found from Ethiopian got

ലോകത്ത് ഏറ്റവും അധികം ആളുകള്‍ നിത്യം ഉപയോഗിക്കുന്ന പാനീയം ഏതെന്ന് ചോദിച്ചാല്‍ ഒരുപക്ഷേ കാപ്പി എന്ന് തന്നെയാവും ഉത്തരം. മനുഷ്യരെ ഇത്രത്തോളം ഉദ്ദീപിപ്പിക്കുന്ന, ഊര്‍ജസ്വലമാക്കുന്ന മറ്റൊരു പാനീയം ഇല്ല എന്ന് തന്നെ പറയാം. എത്യോപ്യയിലെ ആടിലൂടെ കണ്ടെടുക്കപ്പെട്ട കാപ്പി കാപ്പിയുടെ ഉത്ഭവത്തെക്കുറിച്ച് പല കഥകള്‍ പ്രചാരത്തില്‍ ഉണ്ടെങ്കിലും ഏറ്റവും അധികം കേള്‍ക്കുന്ന കഥ എത്യോപ്യയിലെ ആട്ടിടയന്റേതാണ്. ഇന്നത്തെ എത്യോപ്യ – തെക്കന്‍ സുഡാന്‍ പ്രദേശത്തെ ഏതോ ഒരു ആട്ടിടയന്‍ തന്റെ ആടുകള്‍ ഒരു ചെടിയുടെ കായകള്‍ തിന്നതിനു

എത്യോപ്യയിലെ ആടിലൂടെ കണ്ടെടുക്കപ്പെട്ടതാണോ നമ്മൾ ഉപയോഗിക്കുന്ന കാപ്പി | Is coffee found found from Ethiopian got Read More »

Banana Leaves

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ വാഴയില കൃഷി ലാഭകരമാക്കാം | Farming of banana leaves

വാഴയില കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: 1. ഇനം തെരഞ്ഞെടുക്കൽ: ഞാലിപ്പൂവൻ, റസ്റ്റ് ഗോൾഡ്, പച്ചപ്പൊട്ടൻ, ഏത്തപ്പഴം തുടങ്ങിയ ഇലവാഴ ഇനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കാം. ഓരോ ഇനത്തിനും അതിൻ്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. നിങ്ങളുടെ പ്രദേശത്തിനും വിപണി ആവശ്യങ്ങൾക്കും അനുയോജ്യമായ ഇനം തിരഞ്ഞെടുക്കുക. 2. കാലാവസ്ഥയും മണ്ണും: വാഴ ഇലയ്ക്ക് ചൂടും ഈർപ്പവും അനുയോജ്യമായ കാലാവസ്ഥയാണ് വേണ്ടത്. നന്നായി വറ്റിച്ച, ജൈവവസ്തുക്കൾ സമ്പുഷ്‌ടമായ മണ്ണ് അനുയോജ്യമാണ്. മണ്ണിന്റെ pH 6.0 മുതൽ 7.5 വരെ ആയിരിക്കണം. 3.

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ വാഴയില കൃഷി ലാഭകരമാക്കാം | Farming of banana leaves Read More »

IMG 20240526 002451 537

കാലാവസ്ഥ വ്യതിയാനം; കശുവണ്ടി ഉത്പാദനത്തിൽ വൻ ഇടിവ് | Dip in cashew production

കാലാവസ്ഥാ വ്യതിയാനം കാരണം കശുവണ്ടി ഉത്പാദനത്തിലും വന്‍ കുറവ്. കശുമാവ് കൃഷി വികസന ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം 2017-18 വര്‍ഷം 92,813 ഹെക്ടറില്‍നിന്ന് 88,180 മെട്രിക് ടണ്‍ കശുവണ്ടി ഉത്പാദിപ്പിച്ചു. 2022-23 ല്‍ വിസ്തൃതി 1,08,589 ഹെക്ടറായി വര്‍ധിച്ചു. പക്ഷേ, ഉത്പാദനം 74,630 മെട്രിക് ടണ്ണായി കുറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഡയറക്ടറേറ്റ് ഓഫ് കാഷ്യൂ ആന്‍ഡ് കൊക്കോ ഡിവലപ്മെന്റ് കൊച്ചിയുടെ കണക്ക് അടിസ്ഥാനമാക്കിയാണ് വികസന ഏജന്‍സി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2011-12-ല്‍ വിസ്തൃതി 83,000 ഹെക്ടറും ഉത്പാദനം 73,000

കാലാവസ്ഥ വ്യതിയാനം; കശുവണ്ടി ഉത്പാദനത്തിൽ വൻ ഇടിവ് | Dip in cashew production Read More »