റബർ തോട്ടങ്ങളുടെ സംരക്ഷകനായി വന്നു; മലയോര മേഖലയ്ക്ക് തലവേദനയായി തോട്ടപ്പയർ | Thottappayar
റബർ തോട്ടങ്ങളുടെ സംരക്ഷകനായി മലയോരത്തു എത്തിയ തോട്ടപ്പയർ ഇന്ന് മറ്റു കൃഷികളുടെ അന്തകനായി മാറി. നൈട്രജൻ സമൃദ്ധിക്കും മണ്ണൊലിപ്പ് തടയാനും കൃഷിയിടങ്ങളിലെ കളകൾ വളരുന്നത് തടയാനുമാണു കർഷകർ റബർ തോട്ടങ്ങളിൽ തോട്ടപ്പയർ നട്ടുപിടിപ്പിച്ചത്. എന്നാൽ വിദേശിയായ ഈ സസ്യത്തിന്റെ നീരാളിപ്പിടിത്തത്തിലാണു മലയോരത്തെ മറ്റു കാർഷിക വിളകൾ. റബർ തോട്ടങ്ങളിൽ കാടു കയറുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണു കർഷകർ തോട്ടപ്പയർ നട്ടു പിടിപ്പിച്ചത്. തോട്ടപ്പയർ തോട്ടത്തിനു പുറത്തേക്ക് വളരുമ്പോൾ തന്നെ കർഷകർ നശിപ്പിക്കും. എന്നാൽ കുട്ടികളെ പഠിപ്പിക്കാനും യാത്രാ […]










