നമ്മുടെ സഹ്യാദ്രിസാനുക്കളില്‍ നിന്നാണ് സുഗന്ധരാജാവായ കുരുമുളകിന്റെ വരവ്.അതുകൊണ്ടുതന്നെ മലഞ്ചെരിവുകള്‍ കുരുമുളക് കൃഷിയ്ക്ക് ഏറ്റവും അനുയോജ്യമാണ്. വര്‍ഷത്തില്‍ 1250 മുതല്‍ 2800 മില്ലിമീറ്റര്‍ വര്‍ഷപാതം ലഭിക്കുന്ന സ്ഥലങ്ങളാണ് ഏറ്റവും യോജിച്ചത്. ആകെ ലഭിക്കുന്ന മഴയെക്കാളുപരി കൊടിയുടെ വിവിധ വളര്‍ച്ചാഘട്ടങ്ങളില്‍ ലഭിയ്ക്കുന്ന മഴയാണ് പ്രാധാന്യമര്‍ഹിക്കുന്നത്. കുരുമുളകിനങ്ങള്‍ ഗവേഷണകേന്ദ്രങ്ങളില്‍ വികസിപ്പിച്ചെടുത്ത പന്നിയൂര്‍ 1, പന്നിയൂര്‍ 2, പന്നിയൂര്‍ 4, പന്നിയൂര്‍ 5, പൌര്‍ണ്ണമി, IISR തേവം, IISR ശക്തി, IISR ഗിരിമുണ്ട, IISR മലബാര്‍ എക്സല്‍ എന്നീ ഇനങ്ങള്‍ അത്യുല്പാദനശേഷിയുള്ളവയാണ്.നാടന്‍ ഇനങ്ങളായ