ഒരു കിലോ നെല്ല് ഒരു ചതുരശ്ര മീറ്ററിൽ നിന്നും വിളയിച്ച കർഷകനാര് എന്നറിയേണ്ടേ? | പ്രമോദ് മാധവൻ
ഈ മാസത്തെ കർഷകശ്രീയിൽ നെൽകൃഷിയെ കുറിച്ച് ഒരു ലേഖനം എഴുതിയിരുന്നു . ഒരു മീറ്റർ നീളവും വീതിയുമുള്ള സ്ഥലത്ത് നിന്നും 40000 നെൻമണികൾ അഥവാ ഒരു കിലോ നെല്ല് വിളയിക്കുന്നതിനെക്കുറിച്ചായിരുന്നു അത്. വായിച്ച കുറേപ്പേർ വിളിച്ച് അഭിപ്രായങ്ങൾ പറഞ്ഞു. ശാസ്ത്രീയമായ രീതിയിൽ കൃഷി ചെയ്ത് മികച്ച വിളവ് കാലങ്ങളായി നേടിക്കൊണ്ടിരിക്കുന്ന മലപ്പുറം, എടപ്പാൾ കോലെളമ്പ് ശ്രീ. അബ്ദുൾ ലത്തീഫ് (ലത്തീഫിക്ക ) ആയിരുന്നു അവരിൽ പ്രമുഖൻ. ഞാനും അദ്ദേഹവും തമ്മിലുള്ള ബന്ധത്തിന് ഏതാണ്ട് നാല് വർഷത്തെ പഴക്കമുണ്ട്.കോവിഡ് […]








