ഇതാണ് പറ്റിയ സമയം; ഇപ്പോൾ കൃഷി ചെയ്‌താൽ ദിവസങ്ങൾക്കുള്ളിൽ നേട്ടം കൊയ്യാം | It’s time to farm these crops
കത്തുന്ന വേനലിന് ശേഷമെത്തിയ വേനൽമഴ എത്തിയതോടു കൂടി കൃഷിയിറക്കാനൊരുങ്ങുകയാണ് ചെറുകിട കർഷകർ. മഴ ലഭിച്ച് വിത്തിറക്കാൻ പാകമായ മണ്ണിൽ ഇഞ്ചി, കപ്പ, ചേമ്പ്, ചേന, കാച്ചിൽ തുടങ്ങിയ ഹ്രസ്വകാല വിളകളാണ് നടുന്നത്. കൊവിഡ് കാലത്തിനുശേഷം കൂടുതൽപേർ കൃഷിയിലേക്ക് തിരിഞ്ഞപ്പോൾ പച്ചക്കറിക്കൃഷി മുൻകാലങ്ങളെ അപേക്ഷിച്ച് വ്യാപകമാവുകയാണ്. ലോക്ക്‌ഡൗണിൽ നേരംപോക്കിന് തുടങ്ങിയ കൃഷിസ്നേഹം പലരും വിട്ടില്ല. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഇതിനോടകം പച്ചക്കറി വിത്തുകൾ കൃഷി ഭവൻ വഴി നൽകിക്കഴിഞ്ഞു. ഇതോടെ ചുരുങ്ങിയ സ്ഥലമുള്ലവർ പോലും അടുക്കളത്തോട്ടം സജീവമാക്കാനുള്ല ശ്രമത്തിലാണ്. ഒരേ […]










