79-ാം വയസ്സിലും കഠിനാധ്വാനം ചെയ്യുന്നത് വിത്ത് സൗജന്യമായി നൽകാൻ… മണ്ണിൽ പൊന്നുവിളയിക്കും കൃഷ്ണനാശാരി.
വയസ്സ് എഴുപത്തി ഒൻപത് കഴിഞ്ഞെങ്കിലും തന്റെ കൃഷിയിടം കണ്ടാൽ കൃഷ്ണനാശാരിക്ക് പത്തൊൻപതിന്റെ ചുറുചുറുക്കാണ്. കൃഷിയെ ജീവനു തുല്യം സ്നേഹിക്കുന്ന ഇദ്ദേഹം തന്റെ കൃഷിയിടത്തിൽ കഠിനാധ്വാനം ചെയ്യുന്നതിന്റെ കാരണമറിഞ്ഞാൽ ആരുമൊന്ന് അത്ഭുതപ്പെട്ടു പോകും. ആശാരി പണി ചെയ്തിരുന്ന ഇദ്ദേഹത്തിന് തന്റെ കൃഷിയിടത്തിലെ ഓരോ കൃഷിക്കും കൃത്യമായ അളവും ചിട്ടയുമൊക്കെയുണ്ട്. വർഷങ്ങൾക്കു മുമ്പ് തന്റെ ഭാര്യക്ക് വന്ന തൈറോയിഡ് പ്രശ്നങ്ങൾക്കു പരിഹാരമായി ഡോക്ടർമാർ നിർദ്ദേശിച്ചത് വിഷമില്ലാത്ത പചക്കറികൾ കഴിക്കണം എന്നായിരുന്നു. വിഷമില്ലാത്ത പച്ചക്കറി കിട്ടാനില്ലെന്ന സത്യാവസ്ഥ മനസിലാക്കിയ കൃഷ്ണനാശാരി തന്റെ […]







