മണ്ണിനെ ഫലഭൂയിഷ്ടമാക്കുവാനും, മികച്ച വിളവിനും അറിയേണ്ട ചില കാര്യങ്ങൾ | Fertility – production
മണ്ണിൽ കൃഷി ചെയ്യുമ്പോൾ തടം എടുക്കേണ്ട ഭാഗം ഒരടി ആഴത്തിൽ കിളയ്ക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിലെ കട്ടകൾ ഉടച്ച് മണ്ണ് പൊടിയാക്കുക. ഈ മണ്ണ് ഉപയോഗിച്ച് വേണം തടങ്ങൾ തയ്യാറാക്കുവാൻ. ചിലയിടങ്ങളിൽ തടങ്ങൾ ഉപയോഗപ്പെടുത്തിയും, മറ്റു ഇടങ്ങളിൽ വാരങ്ങൾ എടുത്തും കൃഷിചെയ്തുവരുന്നു. ചെടികളുടെ ചുവട്ടിൽ വെള്ളം കെട്ടിനിൽക്കാൻ ഒരിക്കലും അനുവദിക്കരുത്. ഇത് കൃഷിയിൽ പരമപ്രധാനമായ കാര്യമാണ്. വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയുള്ള ഇടങ്ങളിൽ വാരങ്ങൾ അല്ലെങ്കിൽ തടങ്ങൾ എടുത്ത് കൃഷി നല്ല രീതിയിൽ ചെയ്യാവുന്നതാണ്. പുളിരസ ക്രമീകരണവും, വിത്ത് […]










