പച്ചക്കറികൾ

WhatsApp20Image202022 06 2520at205.15.4020PM 1024x576

പപ്പായയിലെ വട്ടപ്പുള്ളി (Ring spot ) വൈറസ് രോഗം | പ്രമോദ് മാധവൻ

‘അവനെ പേടിച്ചാരും ആ വഴി നടപ്പീലാ’.. എന്ന് പറഞ്ഞ പോലെ കർഷകർ പപ്പായ കൃഷി നിർത്തുന്നതിന്റെ പ്രധാന കാരണം ഈ രോഗം തന്നെ. നാടൻ ഇനങ്ങൾക്കും മറുനാടൻ ഇനങ്ങൾക്കും ഈ രോഗം പിടിപെട്ട് കാണുന്നു. ചെടികൾക്ക് വരുന്ന രോഗങ്ങളിൽ ചികിൽസിച്ചു ഭേദമാക്കാൻ കഴിയാത്തവയാണ് വൈറസ് രോഗങ്ങൾ. വാഴയിലെ കോക്കാൻ (മാഹാളി ), പാവലിലെ മോസൈക്, വെണ്ടയിലെ നരപ്പ് (Yellow Vein Mosaic ),തക്കാളിയിലെ കുരുടിപ്പ് (Yellow Leaf Curl ), മരച്ചീനിയിലെ മോസൈക് (Cassava Mosaic ) […]

പപ്പായയിലെ വട്ടപ്പുള്ളി (Ring spot ) വൈറസ് രോഗം | പ്രമോദ് മാധവൻ Read More »

why

കടല പിണ്ണാക്ക് എന്തിനാണ് പുളിപ്പിച്ച് ചെടികൾക്ക് ഒഴിക്കുന്നത്?

പുളിപ്പിച്ച കടല പിണ്ണാക്കിന്റെ തെളിനീർ മാത്രം ഊറ്റിഒഴിക്കുന്നത് എന്തിന് ? ബാക്കി ചണ്ടി അല്ലെങ്കില്‍ മട്ട് എന്തുചെയ്യണം? പുളിപ്പിക്കാതെ ഇട്ടുകൂടെ ? ഒരു ചെടിയുടെ ആരോഗ്യത്തോടെയുള്ള വളര്‍ച്ചയ്കും പ്രതിരോധ ശേഷിക്കും പൂഷ്പ്പിക്കലിനും പ്രധാന മൂലകങ്ങളായ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും മറ്റ് പതിനഞ്ചോളം ഉപ മൂലകങ്ങളും സൂക്ഷമാണുക്കൾളും ആവിശ്യമാണ്. അടുക്കള തോട്ടത്തിലെ കൃഷിക്ക് മേൽപറഞ്ഞ മൂലകങ്ങളുടെയും ഉപ മൂലകങ്ങളുടെയും ശാസ്ത്രീയപഠനങ്ങളിലേക്ക് പോകേണ്ടതില്ല. എന്നാൽ മുകളില്‍ പറഞ്ഞ പ്രധാന മൂന്ന് മൂലകങ്ങളും മറ്റ് പല ഉപ മൂലകങ്ങളും അടങ്ങിയ

കടല പിണ്ണാക്ക് എന്തിനാണ് പുളിപ്പിച്ച് ചെടികൾക്ക് ഒഴിക്കുന്നത്? Read More »

Family20Vegetable20Bag 1024x576

ഫാമിലി വെജിറ്റബിള്‍ ബാഗ് Family Vegetable Bag

അടുക്കളത്തോട്ടം വളര്‍ത്താന്‍ വേണ്ട സ്ഥലമില്ലെന്നാണ് പരാതിയെങ്കില്‍ ഫാമിലി വെജിറ്റബിള്‍ ബാഗ് നിങ്ങളുടെ രക്ഷയ്ക്കെത്തും. സ്ഥലപരിമിതിയുള്ളവര്‍ക്കും വെയില്‍ കിട്ടുന്ന സ്ഥലം കുറഞ്ഞവര്‍ക്കുമൊക്കെ വേണ്ടുവോളം പച്ചക്കറി സ്വയം ഉല്‍പാദിപ്പിക്കാന്‍ രണ്ടോ മൂന്നോ ഫാമിലി വെജിറ്റബിള്‍ ബാഗ് മതിയാകും.  കടകളില്‍ അരിയും പഞ്ചസാരയുമൊക്കെ വില്‍ക്കാന്‍ വയ്ക്കുന്ന നൈലോണ്‍ ബാഗ് കണ്ടിട്ടില്ലേ. ഇത്തരത്തിലുള്ള മൂന്നു ബാഗാണ് ഒരു ഫാമിലി വെജിറ്റബിള്‍ ബാഗ് ഉണ്ടാക്കുന്നതിനു വേണ്ടത്. ആറടി വ്യാസമുള്ള (വാവട്ടമുള്ള) ബാഗാണ് ഇവയുപയോഗിച്ച് തയ്യാറാക്കുന്നത്. മൂന്ന് നൈലോണ്‍ ചാക്ക് ഉപയോഗിക്കുകയാണെങ്കില്‍ ഫാമിലി വെജിറ്റബിള്‍ ബാഗിന്

ഫാമിലി വെജിറ്റബിള്‍ ബാഗ് Family Vegetable Bag Read More »

how

വെണ്ട കൃഷി എങ്ങനെ പരിപാലിക്കാം

കേരളത്തിലെ കാലാവസ്ഥയ്ക്ക് നന്നായി യോജിച്ചതും വീട്ടുവളപ്പില്‍ വര്‍ഷം മുഴുവനും കൃഷിചെയ്യാവുന്നതുമായ വിളയാണ് വെണ്ട. ആഫ്രിക്ക ജന്മദേശമായ ഈ പച്ചക്കറിവിളയില്‍ അയഡിന്‍ ധാരാളമുണ്ട്. പോഷകസമൃദ്ധമായ വെണ്ട ഇടവിളയായും തനിവിളയായും കൃഷിചെയ്യാവുന്നതാണ്. വര്‍ഷം മുഴുവന്‍ കൃഷിചെയ്യാമെങ്കിലും വെണ്ടക്കൃഷിയുടെ പ്രധാന ഭീഷണിയായ മഞ്ഞളിപ്പുരോഗം പരത്തുന്ന വെള്ളീച്ചകള്‍ കുറവുള്ള മഴക്കാലമാണ് കൃഷിക്ക് ഏറ്റവും അനുയോജ്യം. ഇനങ്ങള്‍ അര്‍ക്ക അനാമിക: നല്ല പച്ചനിറത്തോടുകൂടിയ ചെറിയ കായ്കള്‍, നരപ്പുരോഗത്തിനെതിരെയുള്ള പ്രതിരോധശേഷി, ഉയര്‍ന്ന വിളവ് എന്നിവ ഈ ഇനത്തിന്‍റെ പ്രത്യേകതകളാണ്. പ്രധാനമായും മഴക്കാലത്ത് കൃഷിചെയ്തുവരുന്നു. കേരളത്തിലെ അടുക്കളത്തോട്ടങ്ങളില്‍

വെണ്ട കൃഷി എങ്ങനെ പരിപാലിക്കാം Read More »

IMG 20220611 WA0012 1024x576

ഗ്രോബാഗ് നിറയ്ക്കുമ്പോള്‍

വീടിന്റെ ടെറസില്‍ കൃഷി ചെയ്യുന്നതിന് ഗ്രോബാഗുകള്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും പ്രായോഗികമായ മാര്‍ഗം. അടുക്കളമുറ്റത്തെ കൃഷിക്കും പലരും പോളിബാഗുകളെത്തന്നെയാണ് ആശ്രയിക്കുന്നത്. സൂര്യപ്രകാശം വീഴുന്ന സ്ഥലത്തേക്ക് എടുത്തു മാറ്റിവയ്ക്കാമെന്നതാണ് ഇതിന്റെ ഏറ്റവും പ്രധാനമെച്ചമായി കണക്കാക്കുന്നത്. ചെടികളുടെ പരിചരണം പ്രായോഗികമായി വളരെ എളുപ്പവുമാണ്. ചെടികള്‍ നടുന്നതിനു ഗ്രോബാഗുകള്‍ക്കു പുറമെ പഴയ നൈലോണ്‍ ചാക്കുകളും ബക്കറ്റുകളും ചെടിച്ചട്ടികളുമൊക്കെ ഉപയോഗിക്കാം. ഗ്രോബാഗായാലും ചെടിച്ചട്ടിയായാലും എങ്ങനെ നിറയ്ക്കണമെന്നതാണിവിടെ പറയുന്നത്.  നിറയ്ക്കാനുപയോഗിക്കുന്ന മിശ്രിതത്തെ പോട്ടിങ് മിക്‌സ്ചര്‍ അല്ലെങ്കില്‍ ചട്ടിമിശ്രിതം എന്നാണു വിളിക്കുന്നത്. പൊതുവേ പറഞ്ഞാല്‍ മണ്ണ്, മണല്‍,

ഗ്രോബാഗ് നിറയ്ക്കുമ്പോള്‍ Read More »

WhatsApp20Image202022 06 1020at2011.17.4020PM201 1024x576

കൂനൂര്‍ ഹിൽ സ്റ്റേഷൻ Coonoor Hill Station

നീലഗിരിയിലെ രണ്ടാമത്തെ വലിയ ഹില്‍ സ്റ്റേഷനാണ് കൂനൂര്‍. പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ നിരവധി കാഴ്ചകള്‍ നിറഞ്ഞ ഇടമാണ് ഇത്. കാഴ്ചകള്‍ മാത്രമല്ല, ട്രെക്കിങ്, ഹൈക്കിങ് മുതലായ വിനോദങ്ങള്‍ക്കും അനുയോജ്യമായ സ്ഥലങ്ങള്‍ ഇവിടെ ധാരാളമുണ്ട്. നീലഗിരി തേയില ഉല്‍പ്പാദിപ്പിക്കുന്നതിന് പേരുകേട്ട സ്ഥലമാണ് തമിഴ്നാട്ടിലെ കുനൂര്‍. സമുദ്രനിരപ്പില്‍ നിന്ന് 6000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കുനൂര്‍, ഊട്ടിയില്‍ നിന്ന് ഏകദേശം 20 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. കൂനൂരിലെ ഏറ്റവും മികച്ച വിനോദസഞ്ചാര അനുഭവങ്ങള്‍ പരിചയപ്പെടാം. സിംസ് പാര്‍ക്ക് കൂനൂര്‍ 

കൂനൂര്‍ ഹിൽ സ്റ്റേഷൻ Coonoor Hill Station Read More »

IMG 20220610 WA0259 1024x576

‘പഴം – പച്ചക്കറി സംസ്‌കരണം’ എന്ന വിഷയത്തില്‍ ഏകദിന പരിശീലനം

ഏകദിന പരിശീലന പരിപാടി ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതിയുടെ ഭാഗമായി ‘പഴം – പച്ചക്കറി സംസ്‌കരണം’ എന്ന വിഷയത്തില്‍ ഏകദിന പരിശീലന പരിപാടി  സംഘടിപ്പിക്കുന്നു.  * ജൂണ്‍ 29 ന് വെള്ളായണി കാര്‍ഷിക കോളജിലെ പോസ്റ്റ് ഹാര്‍വെസ്റ്റ് ടെക്‌നോളജി വിഭാഗത്തില്‍ വച്ചാണ് പരിശീലനം. * 500 രൂപയാണ് ഫീസ്. കോവിഡ്  മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് പരമാവധി 30 പേര്‍ക്ക് പ്രവേശനം നല്‍കും.   താല്‍പ്പര്യമുള്ളവര്‍ എത്രയും വേഗം 9447281300 എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ഡീന്‍ അറിയിച്ചു.

‘പഴം – പച്ചക്കറി സംസ്‌കരണം’ എന്ന വിഷയത്തില്‍ ഏകദിന പരിശീലനം Read More »

IMG 20220610 WA0171 1024x576

ഇലക്കറികൾക്കായി ചീരച്ചേമ്പ് കൃഷിചെയ്യാം

ഇലയ്ക്കുവേണ്ടി എടുക്കുന്ന പച്ചക്കറികളിൽ അത്ര പ്രചാരമില്ല ചീരച്ചേമ്പിന് . ചേമ്പ് എന്ന് കേട്ട് പേടി വേണ്ട , ഇതിനും കിഴങ്ങും ഇല്ല അതുപോലെ ചൊറിച്ചിലും ഇല്ല. ഇലച്ചേമ്പ്, വിത്തില്ലാച്ചേമ്പ് എന്നും വിളിക്കും.മറ്റു ഇലകക്രികളെപ്പോലെ തന്നെ ഇലയും തണ്ടും കറികൾക്ക് എടുക്കാം. ചേമ്പ് വർഗ്ഗത്തിൽ പെട്ട ചീര എന്നാണ് ഇതിനെ പറയുന്നത് . 🔹 ഇനങ്ങൾ ചീരചേമ്പ് രണ്ടു തരം ഉണ്ട് . പച്ച തണ്ട് ഉള്ളതും കറുത്ത തണ്ട് ഉള്ളതും. ഒട്ടും പരിചരണം ആവശ്യമില്ല. തഴച്ചു വളരുന്ന

ഇലക്കറികൾക്കായി ചീരച്ചേമ്പ് കൃഷിചെയ്യാം Read More »

IMG 20220610 WA0000 1024x576

വിൻ -വിൻ നാട്ടുചന്തകൾ.. പ്രമോദ് മാധവൻ

ഈ വർഷം (2022 )  പല കാരണങ്ങൾ കൊണ്ടും പ്രത്യേകത നിറഞ്ഞതാണ്. സ്വാതന്ത്ര്യം ലഭിച്ച് 75 കൊല്ലം തികയുന്നു. കൃഷിഭവൻ രൂപീകരണത്തിന് ശേഷം 35കൊല്ലം പൂർത്തിയാകുന്നു . കേരളത്തിൽ വികേന്ദ്രീകൃത ആസൂത്രണ രീതിശാസ്ത്രം തുടങ്ങിയതിന് ശേഷം 25കൊല്ലം കഴിഞ്ഞിരിക്കുന്നു. മുൻപില്ലാത്ത വിധം കേന്ദ്ര -സംസ്ഥാന -പ്രാദേശിക സർക്കാരുകൾ കാർഷിക മേഖലയുടെ ഉന്നമനത്തിന് വേണ്ടി പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടെങ്കിലും കാർഷിക ഉൽപ്പന്നങ്ങളുടെ വിപണനം (ഒരു മികച്ച വില സ്ഥിരമായി കിട്ടത്തക്ക തരത്തിൽ ) ഉരുവം കൊണ്ട് വന്നിട്ടില്ല എന്നത് ഒരുസങ്കടക്കാഴ്ചയാണ്.

വിൻ -വിൻ നാട്ടുചന്തകൾ.. പ്രമോദ് മാധവൻ Read More »

(No Title)

 മുരിങ്ങ ഇലയുടെ ഗുണങ്ങള് പണ്ടൊക്കെ ഏത് പറമ്പിന്റെയും അതിരിലോ വെയിലേറടിക്കുന്ന അടുക്കളപ്പുറത്തോ കാണാറുള്ള മുരിങ്ങ മരം വെറ്റമിനുകളുടെ കലവറായാണ്. കാലാവസ്ഥയിലെ മാറ്റവും ഭൂമിയുടെ സ്വഭാവത്തില്‍ വരുത്തിയ തരം തിരിക്കലും ജനസാന്ദ്രതിയില്‍ വന്ന മാറ്റവുമെല്ലാം മൂലം മുരിങ്ങ ഇന്ന് പല തൊടികളില്‍ നിന്നും പടിയിറങ്ങി കഴിഞ്ഞു. മുമ്പ് ദരിദ്രകാലത്ത് മലായളിയെ ആരോഗ്യത്തോട പിടിച്ച് നിര്‍ത്തിയതില്‍ പ്രധാന പങ്ക് ഇപ്പോള്‍ ചെടിയായി അറിയപ്പെടുന്ന മുരിങ്ങാ മരത്തിനുണ്ടായിരുന്നു. പ്രകൃതി നമുക്ക് കനിഞ്ഞു നല്‍കിയ വിറ്റാമിനുകളാണ് മുരിങ്ങയിലയും, മുരിങ്ങക്കായും. ഒരു കപ്പ് മുരിങ്ങയിലയുടെ

(No Title) Read More »