പച്ചക്കറികൾ

WhatsApp20Image202022 08 0320at2012.04.4920PM 1024x576

എല്ലാ കാലത്തും വിളവ് ലഭ്യമാക്കാവുന്ന പീച്ചിങ്ങയുടെ കൃഷിരീതി

ചെടി കായകളുണ്ടാകാതെ വളര്‍ന്നുകൊണ്ടിരിക്കുകയാണെങ്കിൽ അതിനു കാരണം ആണ്‍പൂക്കള്‍ മാത്രമാണുണ്ടായതെന്ന് തിരിച്ചറിഞ്ഞാല്‍ കൃഷി കൂടുതല്‍ കാര്യക്ഷമമാക്കാനും വിളവെടുക്കാനും കഴിയും. രക്തം ശുദ്ധീകരിക്കാനും പ്രമേഹത്തെ അകറ്റാനും കഴിയുന്ന ഘടകങ്ങള്‍ പീച്ചിങ്ങയിലുണ്ട്.  നാരുകള്‍ ധാരാളം അടങ്ങിയ ഈ പച്ചക്കറി കഴിച്ചാല്‍ ശരീരഭാരം കുറയാനും അലര്‍ജി ഒഴിവാക്കാനുമൊക്കെ കഴിയും. അല്‍പം ചൂടുള്ള കാലാവസ്ഥയില്‍ തഴച്ചുവളരുന്ന ചെടിയാണിത്. 25 ഡിഗ്രി സെല്‍ഷ്യസിനും 35 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലുള്ള താപനിലയാണ് അനുയോജ്യം. പലയിനം മണ്ണില്‍ വളര്‍ത്താവുന്നതാണ്. മണല്‍ കലര്‍ന്ന പശിമരാശി മണ്ണിലാണ് കൂടുതല്‍ വിളവ് തരുന്നത്. […]

എല്ലാ കാലത്തും വിളവ് ലഭ്യമാക്കാവുന്ന പീച്ചിങ്ങയുടെ കൃഷിരീതി Read More »

(No Title)

 കായീച്ച ജൈവ രീതിയിൽ പ്രതിരോധിക്കാം പടവലം, പാവല്‍ എന്നിവ കായ്ക്കുന്നതോടെ കായീച്ചയുടെ ശല്യം തുടങ്ങും. പുഴുക്കള്‍ കായ്ക്കുള്ളിലെ മാംസള ഭാഗങ്ങള്‍ തിന്നു നശിപ്പിക്കും, ഇവ പിന്നീട് ഇവ അഴുകാന്‍ തുടങ്ങും. ഈ പുഴുക്കളുടെ സമാധി ദശ മണ്ണിനുള്ളിലാണ്. കേടു വന്ന കായ്കള്‍ മണ്ണില്‍ വീഴാതെ പറിച്ചെടുത്ത് നശിപ്പിക്കണം. പന്തലില്‍ ഇടവിട്ട് പഴക്കെണി, തുളസി ക്കെണി എന്നിവ തൂക്കിയിട്ടാല്‍ കായീച്ചയുടെ ആക്രമണം ചെറുക്കാനാവും. കൂടാതെ ഫിറമോണ്‍ കെണികള്‍ 15 സെന്റിന് ഒരെണ്ണെമെന്ന തോതില്‍ തോട്ടത്തില്‍ തൂക്കിയിടുക. മൃദുരോമപ്പൂപ്പ് തെക്കു

(No Title) Read More »

(No Title)

കീടങ്ങൾ നമ്മുടെ വിളവിനെ കാര്യമായി ബാധിക്കുന്ന ഒന്നാണ് പച്ചക്കറിയിൽ കാണപ്പെടുന്ന കീടങ്ങൾ നമ്മുടെ വിളവിനെ കാര്യമായി ബാധിക്കുന്ന ഒന്നാണ്. ഇവയെ ഫലപ്രദമായ രീതിയിൽ നേരിട്ടാൽ മാത്രമേ ശാശ്വതമായ വിളവ് ലഭ്യമാകുകയുള്ളൂ. അതുകൊണ്ടുതന്നെ പച്ചക്കറിയെ ബാധിക്കുന്ന പ്രധാന കീടങ്ങളും അവയുടെ നിയന്ത്രണ വവിധികളുമാണ് താഴെ നൽകുന്നത്. പച്ചത്തുള്ളൻ ഇലയുടെ അടിഭാഗത്ത് ഇരുന്ന് നീര് കുടിക്കുന്ന ഇവ കായ പിടുത്തം കുറയ്ക്കുവാൻ കാരണമാകുന്നു. ഇവയെ പ്രതിരോധിക്കാൻ വൈകുന്നേര സമയങ്ങളിൽ ആഴ്ചയിൽ രണ്ടു തവണ എന്ന രീതിയിൽ വേപ്പെണ്ണ പ്രയോഗിച്ചാൽ മതി.

(No Title) Read More »

WhatsApp20Image202022 07 2520at2012.04.3020AM 1024x576

മീനും പച്ചക്കറിയും ഒരുമിച്ചുള്ള കൃഷി; പരീക്ഷിക്കാം അക്വാപോണിക്‌സ്😍😍😍

കളനാശിനിയോ കീടനാശിനിയോ ഉപയോഗിക്കാത്തതിനാല്‍ ജൈവരീതിയില്‍ ഉത്പാദിപ്പിച്ച് ആരോഗ്യദായകമായ പച്ചക്കറിയും മീനുമാണ് ലഭിക്കുന്നത്. സാധാരണ അക്വാകള്‍ച്ചറിനെ അപേക്ഷിച്ച് അക്വാപോണിക്‌സ് കൃഷിരീതിയില്‍ 30 മുതല്‍ 50 ഇരട്ടിവരെ മീന്‍ കൃഷിചെയ്യാനാകും. ഹൈഡ്രോപോണിക്‌സും അക്വാകള്‍ച്ചറും ചേര്‍ന്നതാണ് അക്വാപോണിക്‌സ് കൃഷിരീതി. ഭക്ഷ്യയോഗ്യമായ മീനിനെ കൃഷിചെയ്യുന്ന രീതിയാണ് അക്വാകള്‍ച്ചര്‍. അക്വാകള്‍ച്ചറിലെയും വെള്ളമുപയോഗിച്ചുള്ള കൃഷിയായ ഹൈഡ്രോപോണിക്‌സിലെയും തത്ത്വങ്ങളെ ക്രോഡീകരിച്ചുകൊണ്ടുള്ള കൃഷിരീതിയാണ് അക്വാപോണിക്‌സ്. അക്വാപോണിക്‌സ് കൃഷിയില്‍ മീനും പച്ചക്കറിയും ഒരുമിച്ചാണ് കൃഷിചെയ്യുന്നത്. ഈ കൃഷിരീതിയില്‍ ബാക്ടീരിയകളുടെ പ്രവര്‍ത്തനംമൂലം മീനിന്റെ കാഷ്ഠം നൈട്രേറ്റ് രൂപത്തിലാക്കി ചെടികള്‍ക്ക് വളമായിനല്‍കുന്നു. ചെടികള്‍

മീനും പച്ചക്കറിയും ഒരുമിച്ചുള്ള കൃഷി; പരീക്ഷിക്കാം അക്വാപോണിക്‌സ്😍😍😍 Read More »

Chembanchelli20attack 1024x576

ചെമ്പൻചെല്ലി ആക്രമണം | Chembanchelli attack

  കായീച്ചകളെ നിയന്ത്രിക്കാനായി പഴക്കെണി ആണ് സാധാരണ കർഷകർ ഉപയോഗിക്കുന്നത്. പാളയംകോടൻ പഴം 3-4 ഈ പഴങ്ങൾ കഷണങ്ങളായി മുറിച്ച്, മുറിച്ച് ഭാഗങ്ങളിൽ ഫ്യൂറിഡാൻ എന്ന കീടനാശിനിയുടെ തരികൾ വിതറുക. ഈ പഴ കഷണങ്ങൾ ചിരട്ടകളിൽ ആക്കി ഉറി പോലെ തൂക്കിയിട്ടാൽ വിഷലിപ്തമായ പഴച്ചാർ കുടിച്ച് കീടങ്ങൾ ചത്തൊടുങ്ങുന്നു. ശർക്കരക്കെണിയും തുളസി കെണിയും ഇതേ രീതിയിലാണ് കർഷകർ ഉണ്ടാക്കുന്നത്. ഫിറമോൺ കെണി, വിളക്ക് കെണി തുടങ്ങിയവ കീടങ്ങളെ ആകർഷിച്ച കെണിയിൽപ്പെടുത്തുകയാണ് ചെയ്യുന്നത്. പ്രകൃതിയിൽ ആൺ കീടങ്ങൾ പുറപ്പെടുവിക്കുന്ന

ചെമ്പൻചെല്ലി ആക്രമണം | Chembanchelli attack Read More »

1656521355251771 0

ഇഞ്ചി കൃഷിയിൽ മികച്ച വിളവ് നേടാൻ വരദ

ഇഞ്ചി കൃഷിയുടെ നടീൽ കാലം കഴിഞ്ഞെങ്കിലും മികച്ചരീതിയിൽ ഇതിൻറെ പരിപാലനം സാധ്യമായാൽ മാത്രമേ നല്ല വിളവ് ലഭ്യമാകുകയുള്ളൂ. ഇഞ്ചി കൃഷിയിൽ മികച്ച വിളവ് ലഭ്യമാക്കുവാൻ സഹായിക്കുന്ന ഉത്തമ ബാക്ടീരിയ നാശിനി ആണ് ബാസിലിക്. ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം പുറത്തിറക്കിയ ഒന്നാണ് ഇത്. ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിൽ സീനിയർ ശാസ്ത്രജ്ഞനായ എസ് സുശീല ഭായ് വികസിപ്പിച്ചെടുത്ത ഏറ്റവും മികച്ച വളക്കൂട്ട് കൂടിയാണ് ഇത്. ഏറ്റവും മികച്ച രീതിയിൽ വിളവ് തരുന്നതും, രോഗപ്രതിരോധശേഷി കൂടിയതുമായ ഇനമാണ് കോഴിക്കോട് ഭാരതീയ സുഗന്ധവിള

ഇഞ്ചി കൃഷിയിൽ മികച്ച വിളവ് നേടാൻ വരദ Read More »

1656521304647817 0

അടുക്കള അവശിഷ്ടങ്ങള്‍ കൊണ്ട് മികച്ച വളക്കൂട്ടുകള്‍

അടുക്കളയിലെ ജൈവ മാലിന്യങ്ങള്‍ ഉപയോഗപ്പെടുത്തി നമുക്കു ജൈവ വളവും മികച്ച ജൈവ കീടനാശിനിയും തയാറാക്കാം. മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനൊപ്പം അടുക്കളത്തോട്ടത്തില്‍ വളവും കീടനാശിനികളും വാങ്ങുന്ന പണം ലാഭിക്കുകയും ചെയ്യാം. ഇങ്ങനെ തയാറാക്കാവുന്ന വളക്കൂട്ടുകളും കീടനാശിനികളും ഏതെല്ലാമെന്നും അവയുടെ ഗുണങ്ങളും ഉപയോഗക്രമവും എങ്ങനെയെന്നും പരിശോധിക്കാം. 1. കഞ്ഞിവെള്ളം തലേ ദിവസത്തെ കഞ്ഞി വെള്ളമൊരു മികച്ച ജൈവ വളവും കീടനാശിനിയുമാണ്. അല്‍പ്പംകൂടി വെള്ളം ചേര്‍ത്ത് വിളകളുടെ ചുവട്ടിലും ഇലകളിലും തളിക്കാം. പശയുള്ള ഈ കഞ്ഞിവെള്ളം ഇലകളില്‍ തളിക്കുമ്പോള്‍ കീടങ്ങളും പ്രാണികളും ഇവയില്‍

അടുക്കള അവശിഷ്ടങ്ങള്‍ കൊണ്ട് മികച്ച വളക്കൂട്ടുകള്‍ Read More »

1656522097413494 0

നിത്യാഹാരത്തിൽ ഈ ഇലക്കറികള്‍ ശീലമാക്കാം

നിത്യാഹാരത്തില്‍ ഇലക്കറികള്‍ ഉള്‍പ്പെടുത്തിയാൽ ആരോഗ്യം മെച്ചപ്പെടുത്താമെന്ന് ഇന്ന് നമുക്കെല്ലാമറിയാം. പ്രായപൂര്‍ത്തിയായ ഒരാള്‍ ദിവസം 300 ഗ്രാം ഇലക്കറികളെങ്കിലും കഴിച്ചിരിക്കണമെന്നാണ് ആരോഗ്യ ശാസ്ത്രജ്ഞര്‍ പറയുന്നത്. ചില ഇലക്കറികള്‍ പച്ചയ്ക്ക് കഴിക്കാൻ സാധിക്കുന്നയാണെങ്കിൽ മറ്റു ചിലവ തോരനായും മറ്റും വേവിച്ചു കഴിക്കേണ്ടവയാണ്. ഇലക്കറികൾ ജ്യൂസാക്കി കഴിക്കാം. നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന മിക്കവാറും പച്ചക്കറികളുടെ ഇലകളെ, ഇലക്കറികളായി ഉപയോഗിക്കാം. മല്ലിയില: സുഗന്ധമുള്ള ഇലകളോട് കൂടിയ ഔഷധസസ്യമാണ് മല്ലി. ഇതിന്റെ ഇലയും കായും കറിമസാലകളായി ഉപയോഗിക്കുന്നു. കഫ വിസര്‍ജ്ജന സഹായിയും ദഹനശക്തിയും വര്‍ദ്ധിപ്പിക്കുന്നതിന്

നിത്യാഹാരത്തിൽ ഈ ഇലക്കറികള്‍ ശീലമാക്കാം Read More »

1656522324917263 0 868x1024

വഴുതിന കൃഷി Eggplant cultivation

വിറ്റാമിൻ എ, നാര് എന്നീ പോഷകഗുണങ്ങളാൽ സമ്പന്നമായ പച്ചക്കറിയാണ് വഴുതന. കേരളത്തിലെ അടുക്കള തോട്ടങ്ങളിലെ പ്രധാന വിളകളിലൊന്നാണിത്. വഴുതനയുടെ അനേകം നാടൻ ഇനങ്ങൾ കേരളത്തിൽ കൃഷി ചെയ്യുന്നു. പല നിറങ്ങളിലുള്ള കായകളുണ്ട്. പച്ച, വെള്ള, തവിട്ട് എന്നീ നിറങ്ങളിൽ പല വലിപ്പത്തിലും ആകൃതിയിലുമുള്ള ഇനങ്ങൾ ലഭ്യമാണ്. ജൈവവളങ്ങളോട് നന്നായി പ്രതികരിക്കുന്ന വിളയാണ് വഴുതന. താരതമ്യേന കേട് കുറഞ്ഞ വഴുതനയിൽ ജൈവ കൃഷി എളുപ്പത്തിൽ സാധ്യമാക്കാം. ഇനങ്ങൾ ബാക്ടീരിയൽ വാട്ടരോഗത്തെ പ്രതിരോധിക്കാൻ കഴിവുള്ള,  മുട്ടയുടെ ആകൃതിയിലുള്ള കായകളുള്ള ഇനമാണ്

വഴുതിന കൃഷി Eggplant cultivation Read More »

Pic 1 1024x768

ഉറുമ്പ് ശല്യത്തിന് പൊടിക്കൈകൾ

ചിലയിനം ഉറുമ്പുകള്‍ പച്ചക്കറിവിളകളില്‍ കേടുപാടുണ്ടാക്കാറുണ്ട്. എന്നാല്‍, മിശിറ് (നീറ്) പോലുള്ളവ കര്‍ഷകന് ഉപകാരികളാണ്. ഇവ സംരക്ഷിക്കപ്പെടണം.മിശിറുകള്‍ പച്ചക്കറികളിലെ കീടങ്ങളെയും അവയുടെ മുട്ടകളെയും കൊന്നൊടുക്കുമെന്നതിനാല്‍ ഈ ഉറുമ്പുകളെ ശല്യപ്പെടുത്തരുത്. ശല്യക്കാരായ ഉറുമ്പുകളെ അകറ്റാന്‍ പരിസ്ഥിതിസൗഹൃദപരമായ നിയന്ത്രണരീതി അനുവര്‍ത്തിക്കാം. ഒരു കിലോഗ്രാം ചാരത്തില്‍ കാല്‍ക്കിലോഗ്രാം വീതം കക്ക നീറ്റിയതും കല്ലുപ്പ് പൊടിച്ചതും ചേര്‍ത്ത് ഉറുമ്പിന്റെ സാന്നിധ്യമുള്ളയിടങ്ങളില്‍ വിതറുക. ഈ മിശ്രിതത്തിന്റെ ചൂടും നീറ്റലും ഉറുമ്പുകളെ തുരത്തും. അപ്പക്കാരം അല്ലെങ്കില്‍ ബോറിക് ആസിഡ് പച്ചസാര പൊടിച്ചതുമായി കലര്‍ത്തി നനയാതെ  ചെടികളുടെ താഴെ

ഉറുമ്പ് ശല്യത്തിന് പൊടിക്കൈകൾ Read More »