പച്ചക്കറികൾ

IMG 20230627 WA0103 1024x764

തക്കാളിക്ക് പൊള്ളുന്ന വില; നൂറു കടന്നു | Tomato price soar

സാധാരണക്കാരന്റെ കുടുംബ ബജറ്റിന് ഭീഷണിയായി പച്ചക്കറികളുടെയും പയര്‍ വര്‍ഗങ്ങളുടെയും വില ഉയരുന്നു. തക്കാളിയാണ് കൂട്ടത്തില്‍ മുമ്പന്‍. കേരളത്തിലെ ചില്ലറ വിപണിയിലെ തക്കാളി വില 110 രൂപയിലേക്ക് ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച ദക്ഷിണേന്ത്യയിലെ പ്രധാന മൊത്ത വിപണികളിൽ തക്കാളിയുടെ വില 50-60 രൂപ നിലവാരത്തിലായിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും ദിവസം കൊണ്ടാണ് തക്കാളിയുടെ വിപണി വില സെഞ്ചുറി നിലവാരം മറികടന്നത്. കഴിഞ്ഞ വർഷം സമാന കാലയളവിൽ തക്കാളിയുടെ ചില്ലറ വിപണി വില 50 രൂപ നിലവാരത്തിൽ മാത്രമായിരുന്നു. അതേസമയം […]

തക്കാളിക്ക് പൊള്ളുന്ന വില; നൂറു കടന്നു | Tomato price soar Read More »

IMG 20230627 WA0005 1024x764

മൂല്യവർധിത ഉത്‌പന്നങ്ങൾക്കായി സഹകരണ ബാങ്കുകൾ പ്രത്യേക പദ്ധതി നടപ്പിലാക്കും: മന്ത്രി പി. രാജീവ്

കൃഷിക്ക് ഒപ്പം കളമശേരി പദ്ധതിയുടെ നടീൽ ഉത്സവം ഉദ്ഘാടനം ചെയ്തു മൂല്യ വർധിത ഉത്പന്നങ്ങൾക്കായി സഹകരണ ബാങ്കുകൾ പ്രത്യേക പദ്ധതി നടപ്പിലാക്കുന്നുണ്ടെന്നും ഇതിനായി ഒരു ശതമാനം പലിശയിൽ രണ്ട് കോടി വരെ വായ്പ നൽകുമെന്നും വ്യാവസായ വകുപ്പ് മന്ത്രി പി രാജീവ്. കൃഷിക്കൊപ്പം കളമശേരി പദ്ധതിയുടെ ഭാഗമായി കടുങ്ങല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നടീൽ ഉത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. Read Also പാമ്പുപോലെ നീളത്തിൽ പാമ്പൻ കാച്ചിൽ; എലിക്കുളത്ത് നിന്നും ലോക

മൂല്യവർധിത ഉത്‌പന്നങ്ങൾക്കായി സഹകരണ ബാങ്കുകൾ പ്രത്യേക പദ്ധതി നടപ്പിലാക്കും: മന്ത്രി പി. രാജീവ് Read More »

IMG 20230626 WA0026 1024x764

ഇനി ആൾസഹായം വേണ്ട; കൃഷിയിടം ഒ‌രുക്കാൻ കുഞ്ഞൻ എസ്കവേറ്റർ

കൃഷിയിടത്തിൽ തടമെടുക്കാനും ചാലുകീറാനും ഇതര സംസ്ഥാന തൊഴിലാളികളെ ആശ്രയിക്കേണ്ട അവസ്ഥയ്ക്കു പരിഹാരമായി പെരുമാട്ടി സ്വദേശിയുടെ പുതിയ കണ്ടുപിടിത്തം. പെരുമാട്ടി കല്യാണപ്പേട്ട സദാശിവൻ വികസിപ്പിച്ച നാനോ എസ്കവേറ്റർ പച്ചക്കറികൾക്കു മുതൽ വാഴയ്ക്കും കമുകിനും വരെ തടമെടുക്കാനും പാത്തി നിർമിക്കാനുമെല്ലാം പ്രദേശത്തെ കർഷകർ ഉപയോഗിച്ചു തുടങ്ങിക്കഴിഞ്ഞു. ഒരു എച്ച്പി പെട്രോൾ എൻജിൻ ഒരു മണിക്കൂർ പ്രവർത്തിപ്പിക്കാൻ വേണ്ടത് അര ലീറ്റർ പെട്രോൾ മാത്രം. Read Also പൂന്തോട്ടങ്ങൾക്ക് അഴകേകാൻ സാൻഡ് പേപ്പർ വൈൻ പ്രവർത്തന രീതി: എൻജിൻ സ്റ്റാർട്ട് ചെയ്താൽ

ഇനി ആൾസഹായം വേണ്ട; കൃഷിയിടം ഒ‌രുക്കാൻ കുഞ്ഞൻ എസ്കവേറ്റർ Read More »

IMG 20230623 WA0026 1024x764

കോട്ടയത്ത് പിടിമുറുക്കി കവുങ്ങുകൃഷി; റബ്ബറിനേക്കാള്‍ കുറഞ്ഞ പരിപാലനവും കൂടിയ ലാഭവുമെന്ന് കര്‍ഷകര്‍ | Arecanut palm

വില എത്ര ഇടിഞ്ഞാലും റബ്ബറിന് പകരക്കാരായി മറ്റൊരു വിളയെ കണ്ടെത്തുക ഏറെ പ്രയാസമുള്ള കാര്യമാണ്. ആ പ്രവണതയ്ക്ക് മാറ്റംവരുത്തി കവുങ്ങ് മടങ്ങിവരുന്നു. ഇടക്കാലത്ത് കൊക്കോയും, കാപ്പിയുമൊക്കെ പരീക്ഷിച്ചെങ്കിലും ഉള്ളതിൽ മെച്ചം കവുങ്ങാണെന്ന് ഭൂരിഭാഗം കർഷകരും തിരിച്ചറിഞ്ഞു. ചുരുങ്ങിയ കാലത്തിനുള്ളിൽ വിളവെടുക്കാം, ഒപ്പം റബ്ബറിനേക്കാൾ ഇരട്ടി വിലയും. അധ്വാനവും പരിചരണച്ചെലവും നാലിലൊന്ന് മാത്രം. ജില്ലയുടെ കിഴക്കൻ മേഖലകളിലും കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കൂട്ടിക്കൽ, ഏന്തയാർ മേഖലകളിലും റബ്ബർ പൂർണമായി വെട്ടിമാറ്റി കവുങ്ങ് കൃഷിയിലേക്ക് മാറിയ നിരവധി കർഷകരാണുള്ളത്. റബ്ബറിന് ഇടവിളയാക്കിയവരും

കോട്ടയത്ത് പിടിമുറുക്കി കവുങ്ങുകൃഷി; റബ്ബറിനേക്കാള്‍ കുറഞ്ഞ പരിപാലനവും കൂടിയ ലാഭവുമെന്ന് കര്‍ഷകര്‍ | Arecanut palm Read More »

IMG 20230623 WA0022 1024x764

കേരളത്തിൽ ആറ് പച്ചക്കറി വിഭവങ്ങളിലാണ് വിഷാംശം കൂടുതൽ : റിപ്പോർട്ട്

ഓണത്തിന് വിഷരഹിത പച്ചക്കറി ലഭ്യമാക്കാൻ സർക്കാരും കർഷക കൂട്ടായ്മകളും ശ്രമിക്കുമ്പോഴും പൊതുവിപണിയിലെ പഴം, പച്ചക്കറി എന്നിവയിൽ വൻതോതിൽ കീടനാശിനി അംശമുള്ളതായി പഠനം. സേഫ് ടു ഈറ്റ് പദ്ധതി പ്രകാരം കാർഷിക സർവകലാശാല തുടർച്ചയായി നടത്താറുള്ള പഠനത്തിലാണ് കണ്ടെത്തൽ. പച്ചക്കറിയിൽ 35% ലേറെയാണ് വിഷാംശം. പച്ചച്ചീര, ബജിമുളക്, കാപ്സിക്കം, ബ്രോക്കോളി, വഴുതന, സാമ്പാർമുളക് തുടങ്ങിയ സാമ്പിളുകളിൽ കൂടുതൽ കീടനാശിനിയുള്ളതായി സേഫ് ടു ഈറ്റ് പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ 57-ാം റിപ്പോർട്ടിൽ പറയുന്നു. പഴവർഗം, സുഗന്ധ വ്യഞ്ജനം എന്നിവയിലും വിഷാംശമുണ്ട്.

കേരളത്തിൽ ആറ് പച്ചക്കറി വിഭവങ്ങളിലാണ് വിഷാംശം കൂടുതൽ : റിപ്പോർട്ട് Read More »

IMG 20230622 WA0032 1024x680

ഈ വെജിറ്റബിള്‍ ജ്യൂസ് കുടിച്ചു നോക്കൂ… കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കഴിയും | Vegetable juice for reduce cholesterol

ഇന്ന് പലര്‍ക്കുമുള്ള ഒരു ആരോഗ്യ പ്രശ്നമാണ് ഉയർന്ന കൊളസ്ട്രോള്‍. മാറിവരുന്ന ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് പലപ്പോഴും ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ കാരണം. ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദം, പക്ഷാഘാതം, പ്രമേഹം എന്നിങ്ങനെ പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്കുള്ള വഴി കൂടിയാണ് ഉയര്‍ന്ന കൊളസ്ട്രോള്‍. കൊളസ്ട്രോള്‍ തോത് നിയന്ത്രണം വിട്ട് വര്‍ധിക്കുമ്പോള്‍ മാത്രമാണ് ഹൃദയാഘാതത്തിന്‍റെയും പക്ഷാഘാതത്തിന്‍റെയും രൂപത്തില്‍ ശരീരം സൂചനകള്‍ നല്‍കുക. കൊഴുപ്പ് കൂടിയ ഭക്ഷണം, വ്യായാമമില്ലായ്മ, പുകവലി, അമിത മദ്യപാനം തുടങ്ങിയവയൊക്കെ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. ചീത്ത കൊളസ്ട്രോൾ

ഈ വെജിറ്റബിള്‍ ജ്യൂസ് കുടിച്ചു നോക്കൂ… കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കഴിയും | Vegetable juice for reduce cholesterol Read More »

IMG 20230622 WA0031 1024x680

കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത്? ഉത്തരം കണ്ടെത്തി ശാസ്ത്ര ലോകം | The chicken or egg was originated first

കോഴിയാണോ  മുട്ടയാണോ ആദ്യമുണ്ടായത്? ജീവിതത്തിലൊരിക്കലെങ്കിലും ഈ ചോദ്യം കേൾക്കാത്തവരായി ആരുമുണ്ടായിരിക്കില്ല. ജൈവ പരിണാമത്തെ ഏറ്റവുമധികം വട്ടംകറക്കിയ ചോദ്യങ്ങളിലൊന്നായിരിക്കാം ഇത്. എന്നാലിതാ ഈ ചോദ്യത്തിന് കൂടുതൽ ആത്മവിശ്വാസത്തോടെ ഒരു ഉത്തരവുമായി എത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. പക്ഷികളുടെയും ഉരഗങ്ങളുടെയും ആദ്യകാല പൂർവികർ മുട്ടയിടുന്നതിനേക്കാൾ മുമ്പ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരിക്കാമെന്നാണ് കണ്ടെത്തൽ.  51 ഫോസിൽ സ്പീഷീസുകളെയും മുട്ടയിടുന്നതും കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നതുമായ 29 ജീവികളെയും വിശകലനം ചെയ്താണ് പഠനം നടത്തിയത്. പല്ലി വർ​ഗത്തിൽപ്പെട്ട ഉര​ഗങ്ങൾ, സസ്തനികൾ, ദിനോസറുകൾ, പക്ഷികൾ എന്നിവയെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്.

കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത്? ഉത്തരം കണ്ടെത്തി ശാസ്ത്ര ലോകം | The chicken or egg was originated first Read More »

IMG 20230622 WA0030 1024x764

സംയോജിത പച്ചക്കറി കൃഷിയുമായി ചിറ്റാട്ടുകര സഹകരണ ബാങ്ക് | Articulated Vegetables farming

ഓണത്തിന് വിഷരഹിത പച്ചകറി വിപണി ലക്ഷ്യമിട്ട് കൊണ്ടുള്ള സംയോജിത കൃഷിയുടെ ഭാഗമായി തൃശ്ശൂർ ചിറ്റാട്ടുകര സർവ്വീസ് സഹകരണ ബാങ്ക് കാർഷിക കൂട്ടങ്ങൾക്കുള്ള തൈ, വളം എന്നിവ വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് ആർ.എ. അബ്ദുൽ ഹക്കീം ഉദ്ഘാടനം നിർവ്വഹിച്ചു. ബാങ്ക് പരിധിയിൽ പതിനഞ്ച് കാർഷിക കൂട്ടങ്ങളുമായി സഹകരിച്ചു നടത്തുന്ന പച്ചക്കറി കൃഷിയിൽ ഓണത്തിന് വിളവെടുപ്പ് നടത്താൻ കഴിയുന്ന ഇനങ്ങളെയാണ് ഉൾപെടുത്തിയിട്ടുള്ളത്. ബാങ്ക് കൃഷി അവലോകന കമ്മിറ്റി ഇടവേളകളിൽ കൃഷി സ്ഥലം സന്ദർശിച്ചും കൃഷി ഭവനുമായി ബന്ധപ്പെട്ടും ഉപദേശ

സംയോജിത പച്ചക്കറി കൃഷിയുമായി ചിറ്റാട്ടുകര സഹകരണ ബാങ്ക് | Articulated Vegetables farming Read More »

IMG 20230620 WA0091 1024x764

തുറസായ സ്ഥലത്ത് കൃത്യതാകൃഷിക്ക് അപേക്ഷ ക്ഷണിക്കുന്നു |

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കേരള രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ സാമ്പത്തിക സഹായത്തോടെ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നടപ്പിലാക്കുന്ന വാഴ, പച്ചക്കറി എന്നിവയ്ക്കായി തുറസായ സ്ഥലത്ത് കൃത്യതാകൃഷിക്ക് അപേക്ഷ ക്ഷണിക്കുന്നു. തുള്ളി നന സൗകര്യത്തോടു കൂടിയുള്ള കൃഷി, പ്ലാസ്റ്റിക് മള്‍ച്ചിങ് എന്നീ ഘടകങ്ങള്‍ ചെയ്യുന്ന യൂണിറ്റുകള്‍ക്കാണ് ധനസഹായം നല്‍കുക.  ഇത്തരത്തില്‍ വാഴയ്ക്ക് ഹെക്ടര്‍ ഒന്നിന് 96,000 രൂപയും പച്ചക്കറി ഹെക്ടര്‍ ഒന്നിന് 91,000 രൂപയും ധനസഹായം അനുവദിക്കുന്നു.

തുറസായ സ്ഥലത്ത് കൃത്യതാകൃഷിക്ക് അപേക്ഷ ക്ഷണിക്കുന്നു | Read More »

IMG 20230619 WA0011 1024x764

കരിമ്പിൽ നിന്ന് ആരോഗ്യ വിഭവങ്ങൾ ഇനി ‘പപുവാൻ’ നൽകും | Papuan cane syrup

കരിമ്പ് ഇഷ്ടമെങ്കിലും പഞ്ചസാര വിരുദ്ധരാണ് പലരും. രാസഘടകങ്ങൾ ഉപയോഗിച്ചുള്ള ബ്ലീച്ചിങ് മുതൽ പ്രമേഹം വരെ പഞ്ചസാരയോടുള്ള ശത്രുത കാരണമായുണ്ട്. എന്നാൽ, പകരം ശർക്കര ആയാലോ? ശർക്കര ആരോഗ്യകരമാണെന്നതിൽ സംശയമില്ല. എന്നാൽ രാജ്യത്ത് ഉൽപാദിപ്പിക്കുന്ന ശർക്കരയിൽ നല്ല പങ്കുമെത്തുന്നത് അസംഘടിത മേഖലയിൽനിന്നാണ്. അതുകൊണ്ടുതന്നെ അതിന്റെ ഗുണമേന്മയെക്കുറിച്ച് അത്രക്ക് ഉറപ്പു പറയാനാവില്ല. മികച്ച ഗുണനിലവാരത്തോടെ തികച്ചും ആരോഗ്യകരമായ സാഹചര്യത്തിൽ കരിമ്പിൽനിന്ന് ആരോഗ്യവിഭവം തയാറാക്കിയാലോ എന്ന ചിന്തയുണരുന്നത് അങ്ങനെയാണ്. വിപണിയിൽ മികച്ച സ്വീകാര്യത നേടുന്ന കരിമ്പ് സിറപ്പ് ബോട്ടിൽ കയ്യിലെടുത്ത് പട്ടുവത്തെ

കരിമ്പിൽ നിന്ന് ആരോഗ്യ വിഭവങ്ങൾ ഇനി ‘പപുവാൻ’ നൽകും | Papuan cane syrup Read More »