പച്ചക്കറികൾ

WhatsApp20Image202022 10 2320at208.23.0520PM 1024x768

കാരറ്റ് പോഷക കലവറകളാല്‍ സമ്പുഷ്ടമാണ്

കാരറ്റ് Carrots പോഷക കലവറകളാല്‍ സമ്പുഷ്ടമാണ് കാരറ്റ്. കാരറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. കാരറ്റ് ഒരു ശൈത്യകാല വിളയാണ്, കാരറ്റ് വിളകള്‍ക്ക് ആഴത്തിലുള്ള അയഞ്ഞ മണ്ണ് ആവശ്യമാണ്, ഉയര്‍ന്ന ഉല്‍പാദനത്തിന് pH 6.0 മുതല്‍ 7.0 വരെയാകണം. നിങ്ങളുടെ അടുക്കളത്തോട്ടത്തില്‍ തന്നെ ഈ ആരോഗ്യകരമായ പച്ചക്കറി എളുപ്പത്തില്‍ വളര്‍ത്താം, ശീതകാല പച്ചക്കറിയായതിനാല്‍ നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ കൃഷി ചെയ്യുന്നതാണ് അനുയോജ്യം. 3 ഇഞ്ച് വ്യത്യാസത്തില്‍ വേണം ചെടികള്‍ നടാന്‍. ആറു മണിക്കൂര്‍ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം വേണം […]

കാരറ്റ് പോഷക കലവറകളാല്‍ സമ്പുഷ്ടമാണ് Read More »

WhatsApp20Image202022 10 1220at2010.11.3420PM 1024x576

താമര അഴകാണ് അഭിമാനമാണ്, ആദായമാണ് | SK. ഷിനു കൃഷി അസിസ്റ്റൻ്റ്

           ഇന്ത്യയുടെയും വിയറ്റ്നാമിൻ്റെയും ദേശീയ പുഷ്പ്പമാണ് താമര. ജലാശയങ്ങളിലും ചതുപ്പുനിലങ്ങളിലുമൊക്കെ താമരകൾ സമൃദ്ധമായി വളർന്ന് പുഷ്പ്പിച്ചു നിൽക്കുന്നത് നാം കണ്ടിട്ടുണ്ട്.  താമരകൾ ജലാശയങ്ങളിൽ മാത്രമാണ് നാം കണ്ടിരുന്നതെങ്കിൽ ഇന്ന് നമ്മുടെ വീട്ടുമുറ്റങ്ങളിലും മട്ടുപ്പാവിലുമൊക്കെ മനോഹരമായ താമരപ്പൂക്കൾ വിരിയുകയാണ്.       നമ്മുടെ ദേശീയ പുഷ്പമായ താമരയെ ചെടിച്ചട്ടികളിൽ  വളര്‍ത്തുന്നതിന് ഇന്ന് നമുക്ക് കഴിയുന്നു. താമര കൃഷി വിജയിക്കണമെങ്കിൽ കുളങ്ങളിലേയും  ജലാശയങ്ങളിലേയും ആവാസ വ്യവസ്ഥ വീട്ടുമുറ്റങ്ങളിൽ ലഭ്യമാക്കണം എന്നു മാത്രം. താമരകൾ

താമര അഴകാണ് അഭിമാനമാണ്, ആദായമാണ് | SK. ഷിനു കൃഷി അസിസ്റ്റൻ്റ് Read More »

WhatsApp20Image202022 10 1220at2010.06.1020PM 1024x1024

ശീമക്കൊന്ന (എലിയെ കൊല്ലുന്നവൻ) പത്തല് | SK. ഷിനു കൃഷി അസിസ്റ്റൻ്റ്

        ശീമക്കൊന്ന എന്നു പറഞ്ഞാൽ നമുക്കെല്ലാവർക്കുമറിയാവുന്ന ഒന്നാണ്.  അത്രക്ക് മലയാളികളുമായി ഇണങ്ങിയ ഒന്നാണ് ശീമക്കൊന്ന .ഓലമേഞ്ഞ് കെട്ടിയടച്ച നിരവധി ജൈവവേലികൾ നമ്മുടെ നാട്ടിൻ പുറങ്ങളിൽ പണ്ടുകാലങ്ങളിൽ ഉണ്ടായിരുന്നു. എന്നാൽ അത് കോൺക്രീറ്റ് മതിലുകൾക്ക് വഴിമാറിയപ്പോൾ ശീമക്കൊന്നയും നമ്മുടെ നാടിൽ നിന്നും അപ്രത്യക്ഷമാകുവാൻ തുടങ്ങി. ഇപ്പോൾ കൃഷിയിടങ്ങളിൽ മാത്രമാണ് ശീമക്കൊന്ന താരമാകുന്നത്. ചെറിയ മരത്തിൻ്റെ രൂപം പ്രാപിക്കുന്ന കുറ്റിചെടിയാണ് ശീമക്കൊന്ന.  മധ്യ അമേരിക്കയാണ് ശീമക്കൊന്നയുടെ ജന്മദേശം.4.5 മുതൽ 6.2 വരെ പി എച്ച് മൂല്യമുള്ള

ശീമക്കൊന്ന (എലിയെ കൊല്ലുന്നവൻ) പത്തല് | SK. ഷിനു കൃഷി അസിസ്റ്റൻ്റ് Read More »

FB IMG 1664684054057

സവാള ചെറിയഉളി | onion small

ചെറിയുള്ളി അഥവാ ചുവന്നുള്ളി, സവാള അഥവാ വലിയ ഉള്ളി, വെളുത്തുള്ളി എന്നിവയാണ് പ്രധാന ഉള്ളി വര്‍ഗ പച്ചക്കറികള്‍. നമ്മുടെ നാട്ടില്‍ സവാള കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയം നവംബര്‍ മുതല്‍ നാലു മാസത്തോളമാണ്. ഇവയ്ക്കു നടുമ്പോള്‍ തണുപ്പും വിളവെടുക്കാറാകുമ്പോള്‍ ചൂടുമാണ് ആവശ്യം. 10 മുതല്‍ 22 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയുള്ള പ്രദേശങ്ങള്‍ ഈ ശീതക്കാല പച്ചക്കറികളുടെ കൃഷിക്ക് അനുയോജ്യമാണ്. എന്നാല്‍ കാലാവസ്ഥ മാറിയതോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലിപ്പോള്‍ ഉള്ളി വര്‍ഗങ്ങള്‍ കൃഷി ചെയ്യുന്നുണ്ട്. മലപ്പുറം, പാലക്കാട്

സവാള ചെറിയഉളി | onion small Read More »

IMG 20220928 WA0059 1024x576

ക്യാബേജ് ചില്ലറക്കാരനല്ല, സമതലങ്ങളിൽ നടാൻ സമയമാകുന്നു | പ്രമോദ് മാധവൻ

നിഘണ്ടുവിൽ കാബേജിന്റെ അർത്ഥം തിരഞ്ഞിട്ടുണ്ടോ? ഒരു പച്ചക്കറി എന്നും വിരസമായ ജീവിതം നയിക്കുന്ന ആൾ എന്നും അർത്ഥം കാണാം. അത്ര മോശക്കാരനാണോ കക്ഷി?. ആവോ.. ഈ ലേഖനം വായിച്ചിട്ട് സ്വയം തീരുമാനിച്ചു കൊള്ളുക. പച്ചക്കറികളുടെ ചരിത്രമെടുത്താൽ കാബേജ്, മുതുമുത്തശ്ശി. നാലായിരം കൊല്ലത്തിലധികം മുൻപുള്ള പരാമർശങ്ങൾ ഉണ്ട് കാബേജിനെ കുറിച്ച്, അങ്ങ് റോമിലും ഈജിപ്തിലും ചൈനയിലും മെസൊപ്പൊട്ടോമിയയിലും ഒക്കെ. സസ്യശാസ്ത്ര പിതാവായ തിയോഫ്രാസ്ടസ് (371-287 BC)ന്റെ ഗ്രന്ഥങ്ങളിലും പരാമർശമുണ്ട്. തത്വചിന്തകനായിരുന്ന ഡയോജെനിസ് കാബേജും പച്ചവെള്ളവും മാത്രമേ കഴിക്കുമായിരുന്നുള്ളൂ എന്നും

ക്യാബേജ് ചില്ലറക്കാരനല്ല, സമതലങ്ങളിൽ നടാൻ സമയമാകുന്നു | പ്രമോദ് മാധവൻ Read More »

1

കാർഷിക പരിശീലന പരിപാടികൾ | Agricultural Training Programmes

 1. നായ, പൂച്ച, അലങ്കാര പക്ഷികൾ പുതിയ ഇനം ഓമന മൃഗങ്ങൾ എന്നിവയുടെ പരിചരണം, തീറ്റക്രമം, അസുഖങ്ങൾ, പ്രാഥമിക ചികിത്സ, വളർത്താനുള്ള ക്രമങ്ങൾ, ലൈസൻസിംഗ്, വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ എന്നീ സാങ്കേതിക വിഷയങ്ങളും പേവിഷബാധ പ്രതിരോധിക്കാനുള്ള പ്രത്യേക ക്ലാസുകളും അടങ്ങിയ ഏകദിന പരിശീലന പരിപാടി തൃശ്ശൂർ കൃഷി വിജ്ഞാനകേന്ദ്രത്തിൽ നടത്തപ്പെടുന്നു. ഫീസ് 500 രൂപ. താല്പര്യമുള്ളവർ 9400483754 എന്ന ഫോൺ നമ്പറിൽ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ 4 മണി വരെ വിളിച്ചു രജിസ്റ്റർ ചെയ്യുക. 2.

കാർഷിക പരിശീലന പരിപാടികൾ | Agricultural Training Programmes Read More »

WhatsApp20Image202022 09 2220at2010.55.4420AM 1024x576

പ്ലാസ്റ്റിക് ഗ്രോബാഗുകൾക്ക് പകരം ഇനി ഇ കൊയർ ബാഗുകൾ

പ്ലാസ്റ്റിക് ഗ്രോബാഗ് ഉപയോഗിച്ചുള്ള പച്ചക്കറി കൃഷിയുടെ സാധ്യതകൾ ഇനി മങ്ങുമോ?  അതെ പ്ലാസ്റ്റിക്ഗ്രോബാഗുകൾക്ക് ഒരു അപരൻ വരുന്നു “ഇ കൊയർ ബാഗ്”. സംസ്കരിച്ച കയർ ഉപയോഗപ്പെടുത്തി ഉണ്ടാക്കുന്ന ഗ്രോബാഗുകൾ ഇന്നലെ വിപണിയിൽ എത്തിയിരിക്കുകയാണ്. ഇത്തരം ഒരു ബാഗ് നിർമ്മിക്കാനുള്ള സാധ്യത തേടിയ NCRMI യും FOMIL ഉം സംയുക്തമായി വികസിപ്പിച്ചെടുത്തതാണ് ecoir ബാഗുകൾ. പരിസ്ഥിതിക്ക് ദോഷം വരുന്ന രീതിയിലുള്ള ഹാനികരമായ രാസവസ്തുക്കളോ പ്ലാസ്റ്റിക് സംയുക്തങ്ങളോ ഇതിൽ അടങ്ങിയിരിക്കുന്നില്ല. പ്ലാസ്റ്റിക് വലിച്ചെറിയപ്പെട്ടുകയും ചെയ്യുന്നു. ഇത് പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

പ്ലാസ്റ്റിക് ഗ്രോബാഗുകൾക്ക് പകരം ഇനി ഇ കൊയർ ബാഗുകൾ Read More »

WhatsApp20Image202022 09 1420at2011.27.4920PM 1024x576

ഒരു വിത്ത് മാത്രം ഉള്ള വെള്ളരി വർഗ വിളയേതാണ്?

പച്ചക്കറിവിളകളിൽ മൂന്ന് പ്രത്യേകതകൾ ഉള്ള പച്ചക്കറിയാണ് ചൗ -ചൗ അഥവാ ചോചെയ്‌ക്ക. ചിലയിടങ്ങളിൽ *ണ്ടികുമ്പളങ്ങ (ആസനത്തിന്റെ ചുരുളി വേർഷൻ ) എന്നും വിളിച്ചു കേട്ടിട്ടുണ്ട് . ഒരു വിത്ത് മാത്രമുള്ള ഏക വെള്ളരി വർഗ (Cucurbitaceous )വിളയാണ് ചൗ -ചൗ. രണ്ടാമത്തെ പ്രത്യേകത ഇത് ഒരിക്കൽ മാത്രം നട്ടാൽ മതി എന്നുള്ളതാണ്. കാരണം ഇതിന്റെ മാംസളമായ കിഴങ്ങുകൾ മണ്ണിൽ കേട് കൂടാതെ ഇരിയ്ക്കുകയും യഥാസമയം വീണ്ടും മുളച്ചു വരികയും ചെയ്യും. മൂന്നാമത്തെ പ്രത്യേകത എന്തെന്നാൽ, കായ്കൾ മൂത്ത്

ഒരു വിത്ത് മാത്രം ഉള്ള വെള്ളരി വർഗ വിളയേതാണ്? Read More »

WhatsApp20Image202022 09 1420at2012.39.1120PM 1024x576

Brussels Sprout (ബ്രസ്സൽസ് സ്പ്രൗട്)

ശീതകാലപച്ചക്കറി വിളകളിൽ അധികമാരും പരീക്ഷിച്ചു കാണാത്ത പച്ചക്കറി വിളയാണ് Brussels Sprout. ബെൽജിയത്തിന്റെ തലസ്ഥാനമായ Brussels ൽ നിന്നാണ് ഈ പേര് കിട്ടിയത്. കാബേജ്, കോളി ഫ്ലവർ, ബ്രോക്കോളി, കെയിൽ എന്നിവരുടെ കുടുംബത്തിൽ നിന്നാണ് വരവ്. Brassica oleracea var gummifera. (Gummifera എന്നാൽ കുഞ്ഞ് മുകുളങ്ങൾ ഉണ്ടാക്കുന്നവ ). ഒരു മീറ്ററോളം നീളം വരുന്ന ഒരു തണ്ടിൽ ഒരു പത്തൻപതു കുഞ്ഞ് ക്യാബേജുകൾ പറ്റിപ്പിടിച്ചു നിന്നാൽ എങ്ങനെ ഇരിക്കും അതാണ് കക്ഷി. 15ഡിഗ്രി മുതൽ 18ഡിഗ്രി

Brussels Sprout (ബ്രസ്സൽസ് സ്പ്രൗട്) Read More »

WhatsApp20Image202022 09 0620at206.04.3520PM 1024x1013

സ്മാർട്ട്‌ കൃഷിഭവനുകൾ എന്നാൽ എന്റെ നിരീക്ഷണത്തിൽ ഇങ്ങനെ ആണ്…

ഒരു കർഷകന് ആവശ്യമായിട്ടുള്ള എല്ലാ മുൻ-പിൻ ബന്ധങ്ങളും(Backward &Forward Linkages ) കഴിയുന്നത്ര വേഗതയിലും (fast )കാര്യക്ഷമതയിലും (efficiency )സുസ്ഥിരമായും (sustainable )ചെയ്ത് കൊടുക്കുന്ന ഒരു സ്ഥാപനം ആയിരിക്കണം കൃഷിഭവനുകൾ..എല്ലാ കാര്യങ്ങളും നേരിട്ട് ചെയ്യാൻ കഴിയുകയില്ല. നേരിട്ട് ചെയ്യാവുന്നവ അങ്ങനെയും അല്ലാത്ത കാര്യങ്ങളിൽ ആവശ്യമായ facilitation നൽകുകയും ചെയ്താൽ മതിയാകും. എന്തൊക്കെയാണ് കർഷകന് വേണ്ട മുൻ -പിൻ ബന്ധങ്ങൾ… ================================= Backward Linkages ——————————– 1.ഭൂമി (Land ) (Fallow Land Bank ) 2.തൊഴിലാളികൾ (Labour

സ്മാർട്ട്‌ കൃഷിഭവനുകൾ എന്നാൽ എന്റെ നിരീക്ഷണത്തിൽ ഇങ്ങനെ ആണ്… Read More »